Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷിനാശം​; അടിയന്തര...

കൃഷിനാശം​; അടിയന്തര സഹായമെത്തിക്കണം ^കർഷക ഫെഡറേഷൻ

text_fields
bookmark_border
കൃഷിനാശം; അടിയന്തര സഹായമെത്തിക്കണം -കർഷക ഫെഡറേഷൻ നെടുമുടി: മടവീഴ്ചമൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം അടിയന്തരമായി കൊടുത്ത് സാധ്യമായ പാടശേഖരങ്ങളിൽ വീണ്ടും കൃഷി ഇറക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ പ്രസിഡൻറ് ബേബി പാറക്കാടൻ കൃഷിമന്ത്രിക്ക് ഫാക്സ് അയച്ചു. വിതക്കുന്നതിന് പാകമായ നിലം മുതൽ കതിരുനിരന്ന പാടശേഖരം ഉൾപ്പെടെ ആറ് പാടശേഖരങ്ങളിലാണ് മടവീഴ്ചമൂലം കൃഷിനാശം സംഭവിച്ചത്. തകഴി കുന്നുമ്മ പടിഞ്ഞാറേ പാടശേഖരം, പാണ്ടങ്കരി ഈരാൻവേലി പാടം, മുണ്ടുതോട്, പോളത്തുരുത്ത്, അയ്യനാട്, വാവക്കാട്, ചെന്നിത്തല തുടങ്ങിയ പാടശേഖരങ്ങളിലായി 1600 ഏക്കറിലാണ് കൃഷിനാശം ഉണ്ടായത്. വായ്പ എടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് മടവീഴ്ച ഇരുട്ടടിയായിരിക്കുകയാണെന്നും അടുത്ത കൃഷിക്ക് ആവശ്യമായ പണം സർക്കാർ സഹായധനമായി അനുവദിക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് കൃഷി ഓഫിസർമാർ ബന്ധപ്പെട്ട പാടശേഖരങ്ങൾ സന്ദർശിച്ച് കൃഷിനാശത്തി​െൻറ കണക്ക് എടുക്കണമെന്നും തയാറാക്കുന്ന കണക്കുകൾ അടിയന്തരമായി മേലധികാരികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനവും നൽകി. യു.ഡി.എഫ് കുടുംബരക്ഷ മാർച്ച് നാളെ ആലപ്പുഴ: സർക്കാറി​െൻറ പുതിയ മദ്യനയത്തിനെതിരെയും കേന്ദ്രസർക്കാറി​െൻറ കന്നുകാലി കച്ചവട നിയന്ത്രണ ഉത്തരവിനുമെതിരെ യു.ഡി.എഫ് ശനിയാഴ്ച കലക്ടറേറ്റിലേക്ക് കുടുംബരക്ഷ മാർച്ച് നടത്തും. രാവിലെ 10.30ന് ആലപ്പുഴ ഭട്ടതിരി പുരയിടത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ചിനോടനുബന്ധിച്ച സമ്മേളനം ജനതാദൾ (യു) അഖിലേന്ത്യ സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും. വ്യാപക പകർച്ചപ്പനി നിയന്ത്രിക്കാൻ പ്രതിപക്ഷം പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും ജില്ലയിലുൾെപ്പടെ സർക്കാർ സംവിധാനം ഫലപ്രദ നടപടി സ്വീകരിച്ചില്ല. പനിമരണങ്ങൾ വ്യാപകമായതോടെയാണ് ശുചീകരണപ്രവർത്തനവുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. മഴക്കാലരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യം മുന്നിൽക്കണ്ട് നടപടി കലക്ടറും ജില്ല ഭരണകൂടവും നാല് മന്ത്രിമാരുള്ള ജില്ലയിൽ ആരംഭിച്ചില്ല. ഇതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടാണ് യു.ഡി.എഫ് കുടുംബരക്ഷ മാർച്ച് സംഘടിപ്പിക്കുന്നത്. നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സ് ആലപ്പുഴ: നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സ് 2017-19 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പെൺകുട്ടികൾക്ക് ആലപ്പുഴ ഗവ. പ്രീ പ്രൈമറി ടി.ടി.െഎയിൽനിന്ന് അപേക്ഷ ലഭിക്കും. പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കാണ് യോഗ്യത. ബിരുദയോഗ്യതയുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല. എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട കുട്ടികൾ യോഗ്യത പരീക്ഷ പാസായാൽ മതി. ഒ.ബി.സി വിഭാഗക്കാർക്ക് രണ്ടുശതമാനം മാർക്ക് ഇളവുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ സംഗീതം, നൃത്തം, നാടകം ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് അഞ്ചുശതമാനം മാർക്ക് ഇളവും സ്പോർട്സ്, ഗെയിംസ്, എൻ.സി.സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് വെയിറ്റേജ് മാർക്കും ലഭിക്കും. പ്രായപരിധി 17നും 33നും മധ്യേ. എസ്.സി, എസ്.ടി വിഭാഗത്തിൽെപട്ടവർക്ക് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിൽപെട്ടവർക്ക് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. സർക്കാർ അംഗീകൃത പ്രീ പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് രണ്ടുവർഷത്തെ അധ്യാപക പ്രവൃത്തിപരിചയത്തിന് ഒരുവർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി മൂന്നുവർഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് പ്രിൻസിപ്പൽ, ഗവ. പി.പി.ടി.ടി.െഎ, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ 688011 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 2230631.
Show Full Article
TAGS:LOCAL NEWS 
Next Story