Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയില്‍...

കനത്ത മഴയില്‍ പരുതകുളത്തി​െൻറ സംരക്ഷണ ഭിത്തി തകര്‍ന്നു

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയില്‍ പരുതകുളത്തി​െൻറ സംരക്ഷണ ഭിത്തി തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലാണ് പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഈസ്റ്റ് പായിപ്രയില്‍ സ്ഥിതിചെയ്യുന്ന പരുതകുളത്തി​െൻറ സംരക്ഷണ ഭിത്തി തകര്‍ന്നത്. ഒരു വശത്തെ ഭിത്തി പൂർണമായും തകര്‍ന്ന് കുളത്തിലേക്ക് വീണു. മൈനര്‍ ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് 20-വര്‍ഷം മുമ്പാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. കുളത്തിലേക്ക് ഇറങ്ങുന്നതിനായി ഇരുവശത്തും പടവുകളും ഒരുക്കിയിട്ടുണ്ട്. കടുത്ത വേനലിലും ജലസമൃദ്ധമായ കുളം പ്രദേശത്തെ ഏക ശുദ്ധജലസ്രോതസ്സാണ്. നൂറു-കണക്കിന് കുടുംബങ്ങള്‍ കുളിക്കുന്നതിനും മറ്റും ഈ കുളത്തിനെയാണ് ആശ്രയിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് അംഗം പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.പി. ഇബ്രാഹിമി​െൻറ നേതൃത്വത്തില്‍ നാട്ടുകാര്‍ കുളം ശുചീകരിച്ചിരുന്നു. 15-സെേൻറാളം സ്ഥലത്ത് വിശാലമായി കിടക്കുന്ന കുളം തകര്‍ന്നതോടെ പ്രദേശവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനും മറ്റ് മാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ട അവസ്ഥയാണ്. എത്രയും വേഗം തകര്‍ന്ന സംരക്ഷണ ഭിത്തി പുനർനിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story