Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിഹാരമാകാതെ...

പരിഹാരമാകാതെ തോട്ടുമുഖം കവലയിലെ കുഴി; അപകടങ്ങൾ വർധിക്കുന്നു

text_fields
bookmark_border
ആലുവ: തോട്ടുമുഖം കവലയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. മഴപെയ്ത് വെള്ളം കൂടി നിറഞ്ഞതോടെ അപകടങ്ങളും വർധിച്ചു. നിലവാരമില്ലാത്ത അറ്റകുറ്റപ്പണിയാണ് റോഡിൽ വീണ്ടും കുഴികളുണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കുഴിയാണ് അപകടകാരണം. കഴിഞ്ഞ ദിവസം സ്‌കൂട്ടർ കുഴിയിൽ മറിഞ്ഞ് യാത്രക്കാരായ സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. നാട്ടുകാർ പലതവണ കോൺക്രീറ്റ് ഉപയോഗിച്ച് കുഴി അടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. റോഡിന് സമാന്തരമായി കാനയില്ലാത്തതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും കോൺക്രീറ്റ് ഇളകി കുഴിയുടെ വലുപ്പം കൂടുകയായിരുന്നു. ഈ ഭാഗത്തെ റോഡിന് വീതിയും കുറവാണ്. പരാതികളേറിയപ്പോൾ റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അധികം താമസിയാതെ വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കാതെയാണ് അറ്റകുറ്റപ്പണി ചെയ്തതെന്നാണ് ആക്ഷേപം. റോഡ് അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തോട്ടുംമുഖം റെസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS
Next Story