Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനികുതി വെട്ടിച്ച്...

നികുതി വെട്ടിച്ച് കോഴിയിറച്ചി വില്‍പന; തമിഴ്‌നാട് വാഹനങ്ങളില്‍നിന്ന് ലക്ഷം രൂപ ഈടാക്കി

text_fields
bookmark_border
കാക്കനാട്: അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ ഫാമുകള്‍ സ്ഥാപിച്ച് സംസ്ഥാനത്തിനകത്ത് കോഴിയിറച്ചി വില്‍ക്കുന്ന വാഹനങ്ങള്‍ വില്‍പന നികുതി ഇനത്തില്‍ വെട്ടിക്കുന്നത് ലക്ഷങ്ങള്‍. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാറി​െൻറ രണ്ട് ശതമാനം നികുതിയും ക്ഷേമനിധി വിഹിതവും നല്‍കാതെയാണ് ഇതര സംസ്ഥാനങ്ങളിലെ കോഴിവണ്ടികള്‍ സംസ്ഥാനത്ത് വ്യാപകമായി കോഴിയിറച്ചി വില്‍ക്കുന്നത്. പൊതു വിപണിയില്‍ പത്ത് മുതല്‍ 12 ലക്ഷം വരെ വിലയുള്ള കോഴിയിറച്ചി കയറ്റിയ വാഹനങ്ങളാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് സംസ്ഥാനത്ത് അനധികൃതമായി വില്‍പന നടത്തുന്നത്. നികുതിയിനത്തില്‍ മാത്രം ഇത്തരം കോഴിയിറച്ചി വാഹനങ്ങള്‍ ശരാശരി പത്ത് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പി​െൻറ പരിശോധനയിലെ കണ്ടെത്തല്‍. ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം കോഴി ഫാമുകള്‍ സ്ഥാപിച്ചാണ് സംസ്ഥാനത്തേക്ക് ഇറച്ചി കടത്തുന്നത്. ചെക്ക് പോസ്റ്റുകൾക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോഴി ഫാമുകള്‍ അതത് സംസ്ഥാനങ്ങളിലെ ഒറ്റ നികുതി മാത്രം നല്‍കിയാണ് കോഴിയിറച്ചി കേരളത്തിലേക്ക് കടത്തുന്നത്. ഫാമുകളില്‍തന്നെ കോഴികളെ ഡ്രസ് ചെയ്ത് ഇറച്ചി കേടാകാതിരിക്കാനുള്ള ചില്ലര്‍ (ശീതീകരണം) സംവിധാനമുള്ള വാഹനങ്ങളിലാണ് സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ കടത്തുന്നതെന്ന് വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മ​െൻറ് വിഭാഗം വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷഫീഖി​െൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കോഴിയിറച്ചി കടത്തിയ വാഹനങ്ങളില്‍നിന്ന് ലക്ഷം രൂപ നികുതിയിനത്തിലും 20,000 രൂപ പിഴയിനത്തിലും ഈടാക്കി. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റന്‍ഷീദും പരിശോധന സംഘത്തിനൊപ്പമുണ്ടായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ കാരവന് 25,000 പിഴ കാക്കനാട്: ഷൂട്ടിങ് ലൊക്കേഷനുകളില്‍ സിനിമതാരങ്ങളുടെ വിശ്രമത്തിനുപയോഗിക്കുന്ന കാരവൻ വാഹനങ്ങളിലും വന്‍ നികുതി വെട്ടിപ്പ്. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള കാരവനുകളാണ് സംസ്ഥാനത്ത് വാടകക്കെടുത്ത് ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നത്. ചെറായിലെ ഷൂട്ടിങ് ലൊക്കേഷനിൽ അനധികൃതമായി ഉപയോഗിച്ച കാരവൻ ഉടമക്കെതിരെ 21,000 രൂപ നികുതിയിനത്തിലും 4000 രൂപ ഫീസിനത്തിലും മോട്ടോര്‍ വാഹന വകുപ്പ് ചുമത്തി. സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ഫീസ് കൂടുതലായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലാണ് ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്ത് കൊണ്ടുവരുന്ന കാരവൻ ഷൂട്ടിങ് ലൊക്കേഷനുകളിലാണ് ഉപയോഗിക്കുന്നത്. ശീതീകരിച്ച ഡബിള്‍, സിംഗിള്‍ ബെഡ് സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി ഉള്‍പ്പെടെയുള്ളവയാണ് ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കാരവനുകള്‍. ആറര മീറ്ററില്‍ കൂടുതല്‍ നീളമുള്ള വാഹനങ്ങള്‍ സംസ്ഥാനത്ത് പ്രൈവറ്റായി രജിസ്‌ട്രേഷന്‍ നടത്താറില്ല.
Show Full Article
TAGS:LOCAL NEWS
Next Story