Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 1:32 PM IST Updated On
date_range 30 Jun 2017 1:32 PM ISTമെഡിക്കൽ കോളജിൽ ശുചീകരണ യജ്ഞം
text_fieldsbookmark_border
കളമശ്ശേരി: ശുചിത്വ യജ്ഞത്തിെൻറ ഭാഗമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ മെഡിക്കൽ കോളജ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ശുചീകരണത്തിന് തുടക്കംകുറിച്ചു. ആഴ്ചയിൽ ഒരിക്കൽ കാമ്പസിലെ ഓരോ ഭാഗം ശുചീകരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിന് മുന്നിൽ ആദ്യ ശുചീകരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എ.എം. യൂസഫ്, സെക്രട്ടറി അഡ്വ. മുജീബ് റഹ്മാൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.കെ. ശ്രീകല, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി. കിൻഫ്ര റോഡരികിലെ മാലിന്യം നീക്കി കളമശ്ശേരി: കിൻഫ്ര റോഡരികിലെ മാലിന്യം എ.ഐ.വൈ.എഫ് പ്രവർത്തകർ നീക്കംചെയ്തു. കളമശ്ശേരിയിൽ പകർച്ചപ്പനിയടക്കം ഉണ്ടായിട്ടും പൊതുനിരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് നീക്കാത്ത നഗരസഭ അനാസ്ഥക്കെതിരെ പ്രതിഷേധ സൂചകമായാണ് മാലിന്യനീക്കമെന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗത്തെ മാലിന്യനീക്കം മുതലെടുത്ത് സമീപ കുളത്തിൽനിന്ന് മണ്ണ് കടത്തിയത് വിവാദമായിരുന്നു. ഈ നീക്കം അന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് ശേഷം ഈ ഭാഗത്തെ മാലിന്യം നീക്കുന്നിെല്ലന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story