Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എസ്‌.സി അഭിമുഖം

പി.എസ്‌.സി അഭിമുഖം

text_fields
bookmark_border
കൊച്ചി: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റൻറ് (മലയാളം മാധ്യമം) II എന്‍.സി.എ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 367/14) തെരഞ്ഞെടുക്കപ്പെടുന്നതിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ കൊല്ലം ജില്ല ഓഫിസില്‍ ഇൻറര്‍വ്യൂ നടത്തും. അഡ്മിറ്റ് ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇൻറര്‍വ്യൂ മെമ്മോ പ്രഫൈല്‍ തപാല്‍ മുഖേന അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവർ കൊല്ലം ജില്ല ഓഫിസിൽ നേരിട്ട് ബന്ധപ്പെടണം. ഹൈസ്‌കൂള്‍ അസിസ്റ്റൻറ് (ഇംഗ്ലീഷ്) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍:568/2014) തസ്തികയിലേക്കുള്ള ഇൻറര്‍വ്യൂ 30ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതും ഇൻറര്‍വ്യൂ സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ സഹിതം ഹാജരാകേണ്ടതുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story