Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:39 AM GMT Updated On
date_range 29 Jun 2017 9:39 AM GMTവാഹനമോടിക്കുന്ന മദ്യപാനി ചാവേർ േബാംബെന്ന് കോടതി
text_fieldsbookmark_border
വാഹനമോടിക്കുന്ന മദ്യപാനി ചാവേർ േബാംബെന്ന് കോടതി ന്യൂഡൽഹി: മദ്യപിച്ച് വാഹനമോടിക്കുന്നവർ സ്ഫോടകവസ്തുക്കൾ വഹിക്കുന്ന ചാവേറുകളാണെന്ന് കോടതി. ഡൽഹിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ സച്ചിൻ കുമാറിെൻറ കേസ് പരിഗണിക്കവെയാണ് ഡൽഹി സെഷൻസ് കോടതി ഇങ്ങനെ പറഞ്ഞത്. മദ്യപിച്ച് വാഹനമോടിക്കുന്നവർ തെൻറയും റോഡിലുള്ള മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്. ഇത്തരമൊരവസ്ഥ ചാവേർ ബോംബുകൾക്ക് തുല്യമാണ്. മദ്യപിച്ചുകൊണ്ട് വാഹനമോടിച്ച് അപകടമുണ്ടാക്കുേമ്പാൾ അത് ബാധിക്കുന്നത് സ്വന്തം കുടുംബത്തെ മാത്രമല്ല റോഡിലുള്ളവരുെട കുടുംബങ്ങളെ കൂടിയാണ്. ചുരുക്കത്തിൽ ഇത്തരക്കാർ സമൂഹത്തിന് ഭീഷണിതന്നെയാണെന്നും സചിൻ കുമാറിെൻറ ശിക്ഷ ശരിവെച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ഗിരീഷ് കത്പാലിയ പറഞ്ഞു. മോേട്ടാർ വെഹിക്കിൾ ആക്ട് പ്രകാരം നേരത്തെ മജിസ്േട്രറ്റ് കോടതി സചിൻ കുമാറിന് അഞ്ചു ദിവസത്തെ തടവും 3,500 രൂപ പിഴയും വിധിച്ചിരുന്നു. ഇയാളുടെ ലൈസൻസ് കോടതി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ശിക്ഷയിൽനിന്ന് ഒഴിവാക്കണെമന്നാവശ്യപ്പെട്ട് സചിൻ കുമാർ സമർപ്പിച്ച ഹരജിയിലാണ് സെഷൻസ് കോടതി വിധി. ശിക്ഷ ഇളവുചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
Next Story