Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:39 AM GMT Updated On
date_range 29 Jun 2017 9:39 AM GMTകടുങ്ങല്ലൂരിൽ പൊതുശ്മശാനത്തിന് ശിലയിട്ടു
text_fieldsbookmark_border
കടുങ്ങല്ലൂർ: പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ പൊതുശ്മശാനം യാഥാർഥ്യമാകുന്നു. ജില്ല പഞ്ചായത്ത് പദ്ധതിയിൽപെടുത്തി അനുവദിച്ച 1.20 കോടി ചെലവിലാണ് ശ്മശാനത്തിെൻറ നിർമാണം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഇടപെട്ട് വ്യവസായവകുപ്പിൽനിന്ന് ശ്മശാനത്തിനായി സ്ഥലം അനുവദിപ്പിച്ചിരുന്നു. 18ാ൦ വാർഡിൽ എടയാർ വ്യവസായ മേഖലയിൽ ഒഴിഞ്ഞുകിടന്ന 50 സെൻറ് സ്ഥലം കടുങ്ങല്ലൂർ പഞ്ചായത്തിന് കൈമാറി. കടുങ്ങല്ലൂർ പഞ്ചായത്ത് പത്തു ലക്ഷം രൂപ മുടക്കി സ്ഥലം ചുറ്റുമതിൽകെട്ടി സംരക്ഷിച്ചു. തുടർന്നാണ് ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം തുകഅനുവദിച്ചത്. പട്ടികവിഭാഗക്കാരുടെ കോളനികൾ ഉൾപ്പെടെ വലിയ ജനസാന്ദ്രതയും വ്യവസായ മേഖലയും ഉൾപ്പെടുന്ന പഞ്ചായത്ത് പരിധിയിൽ പൊതുശ്മശാനം എന്നത് പ്രധാന ആവശ്യമായിരുന്നു. വിവിധ രാഷ്്ട്രീയ സംഘടനകൾ ജനങ്ങളുടെ ഈ ആവശ്യത്തിന് പിന്തുണയുമായെത്തി. ആധുനികരീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയത്തിെൻറ ശിലാസ്ഥാപനം വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബി.എ.അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രത്‌നമ്മ സുരേഷ്, വിജു ചുള്ളിക്കാട്, പി.എസ്.ഷൈല, ഷീബ ജോസ്, സി.ജി.വേണു, ടി.ജെ.ടൈറ്റസ്, വി.കെ.ഷാനവാസ്, വി.എം. സാജിത, ടി.എസ്.വിജയലക്ഷ്മി, സാജിത ഹബീബ്, ബി.ജയപ്രകാശ്, കെ.എ.ഷുഹൈബ്, കെ.കെ.അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Next Story