Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:37 AM GMT Updated On
date_range 29 Jun 2017 9:37 AM GMTപനി: കരുമാല്ലൂർ പഞ്ചായത്തിൽ രാഷ്്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം
text_fieldsbookmark_border
കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്തിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം ചേർന്നു. പനിയും മറ്റ് സാംക്രമികരോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേർന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങളെയും രോഗപ്രതിരോധ നടപടികളെയും കുറിച്ച് വിശദ ചർച്ചകൾ നടന്നു. കക്കൂസ് മാലിന്യവും അറവുമാലിന്യവുമടക്കം റോഡരികിലും ജലാശയങ്ങളിലും തള്ളുന്നത് തടയാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാന ആവശ്യം. തടിക്കക്കടവ് പാലത്തിന് സമീപവും ആലുവ-പറവൂർ പ്രധാന റോഡരികിലും വലിയ തോതിൽ മാലിന്യം കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. വ്യാഴാഴ്ച വാർഡുതല യോഗങ്ങൾ എല്ലായിടത്തും നടക്കും. ഞായറാഴ്ച ജനപ്രതിനിധികൾ െറസി.അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ , പൊതുജനങ്ങൾ എന്നിവരുൾപ്പെടെ ജനകീയ ശുചീകരണ പ്രവർത്തനം നടത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്. പൊതുകാനകളിലേക്കും മറ്റും മാലിന്യക്കുഴലുകൾ െവച്ചിട്ടുള്ളവർ 15 ദിവസത്തിനകം നീക്കാത്തപക്ഷം ശക്തമായ നിയമനടപടിക്ക് വിധേയരാക്കും. 25,000 രൂപ വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് പ്രസിഡൻറ് അറിയിച്ചു. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി പട്രോളിങ് കാര്യക്ഷമമാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. ആഗസ്റ്റ് ഒന്നിന് മുമ്പ് പൊതുജനങ്ങളുടെ സഹകരണത്തോടെ പരമാവധി ഇടങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കാൻ നടപടിയെടുക്കും. രാഷ്ട്രീയ കക്ഷിനേതാക്കൾ, പൊതുപ്രവർത്തകർ, െറസി.അസോസിയേഷൻ ഭാരവാഹികൾ, ആശ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സജീവ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത്പ്രസിഡൻറ് ജി.ഡി. ഷിജു, പ്രതിപക്ഷ നേതാവ് എ.എം. അലി, വൈസ്പ്രസിഡൻറ് ഉമൈബ യൂസഫ് എന്നിവർ സംസാരിച്ചു.
Next Story