Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:04 PM IST Updated On
date_range 29 Jun 2017 3:04 PM ISTകുമ്പളം ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി
text_fieldsbookmark_border
കുമ്പളം: ടോൾ വികസനത്തിന് ജനവാസ മേഖലയിലെ ഭൂമി ഏറ്റെടുക്കുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ടോൾവിരുദ്ധ ജനകീയ സമിതി നേതൃത്വത്തിൽ . സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ചിൽ ജനരോഷമിരമ്പി. ഇരുനൂറോളം കുടുംബങ്ങളെയും ഇരുപതോളം വ്യാപാര സ്ഥാപനങ്ങളെയും വഴിയാധാരമാക്കുന്ന നടപടിയിൽനിന്ന് എൻ.എച്ച് അധികൃതർ പിന്മാറണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ടോൾ വികസനത്തിെൻറ പേരിൽ കോർപറേറ്റ് താൽപര്യത്തിന് പാവപ്പെട്ടവെൻറ ഭൂമി പിടിച്ചെടുത്ത് ഭൂമാഫിയകൾക്ക് കൈമാറാനുള്ള നീക്കമാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തു. കുമ്പളം െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് മുരളീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അപ്പുക്കുട്ടൻ, ഒരുമ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ശശിധരൻ, കുമ്പളം മഹല്ല് പ്രസിഡൻറ് ഹുസൈൻ, പഞ്ചായത്ത് അംഗം പൊന്നപ്പൻ എന്നിവർ സംസാരിച്ചു. അബ്ദുൽ മജീദ് സ്വാഗതവും സിറാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story