Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:02 PM IST Updated On
date_range 29 Jun 2017 3:02 PM ISTമട്ടാഞ്ചേരി വിഠോബ ക്ഷേത്രത്തിൽ അഖണ്ഡ ഭജന സപ്താഹം തുടങ്ങി
text_fieldsbookmark_border
മട്ടാഞ്ചേരി: വിഠോബ ക്ഷേത്രത്തിൽ അഖണ്ഡ ഭജന സപ്താഹത്തിന് തുടക്കമായി. നിശാ പാണ്ഡുരംഗ, അഷ്റഫ് ഹൈദ്രോസ്, ടി.പി. വിവേക്, ലക്ഷ്മണ അഞ്ജന, ചിത്ര പൈ എന്നിവർ ഭജന ആലപിച്ചു. പുരുഷോത്തമ കമ്മത്ത് ഹർമോണിയത്തിലും കാർത്തിക് തബലയിലും അകമ്പടിയിട്ടു. ചരക്ക് സേവന നികുതി: ബോധവത്കരണ ക്ലാസ് നടത്തി മട്ടാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂനിറ്റിെൻറ നേതൃത്വത്തിൽ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ചരക്കുസേവന നികുതിയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ജില്ല സെക്രട്ടറി ടി.ബി. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. ദേവാനന്ദ് അധ്യക്ഷത വഹിച്ചു. വാണിജ്യനികുതി അസി. കമീഷണർമാരായ കെ.എഫ്. അനിൽകുമാർ, സിറാജ് എന്നിവർ ക്ലാസ് നയിച്ചു. മേഖല പ്രസിഡൻറ് എസ്.എ. ലത്തീഫ്, ഡിലൈറ്റ് പോൾ, എ.എസ്. യേശുദാസ്, തമ്പി, പി.സി. സുനിൽകുമാർ, കെ.പി. ജയിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story