Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 10:03 AM GMT Updated On
date_range 28 Jun 2017 10:03 AM GMTപ്ലസ് വൺ ക്ലാസ് തുടങ്ങുന്നത് പത്ത് ദിവസം നീട്ടണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലുവ: പ്ലസ് വൺ അധ്യയനം തുടങ്ങുന്നത് പത്ത് ദിവസത്തേക്ക് നീട്ടിെവക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രണ്ടാംഘട്ട അലോട്ട്മെൻറ് വന്നശേഷവും അർഹരായ വിദ്യാർഥികൾ പുറത്ത് നിൽക്കവെയാണ് ജൂൺ 29ന് ക്ലാസ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, രക്ഷകർത്താക്കളെ പ്രതിനിധാനംചെയ്ത് എം.എൻ. വിനിൽകുമാർ എന്നിവർ ആലുവ പാലസിൽ നടന്ന സിറ്റിങ്ങിൽ പരാതി നൽകിയതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ. ധിറുതി പിടിച്ച് ക്ലാസ് ആരംഭിക്കരുതെന്നും മൂന്ന്, സപ്ലിമെൻററി അലോട്ട്മെൻറുകൾ കഴിയുന്നതുവരെ നീട്ടിവെക്കണമെന്നും പരാതിയിൽ അഭ്യർഥിച്ചു. അല്ലാത്തപക്ഷം നിർധന വിദ്യാർഥികൾ സ്വകാര്യ മാനേജ്മെൻറ് സ്കൂളുകളിൽ വൻതുക നൽകി പ്രവേശനം നേേടണ്ടിവരുമെന്നും ഹയർസെക്കൻഡറി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവരെ എതിർകക്ഷികളാക്കിയുള്ള പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Next Story