Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർത്തിയിട്ട...

നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ചെങ്ങന്നൂർ: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. തിരുവല്ല കുറ്റപ്പുഴ കിഴക്കൻമുത്തൂർ കൊച്ചുമല രാജേഷ് ഭവനിൽ വസുകുമാർ (62), ഭാര്യ ജയ (50), മകൻ രാജേഷ് (32), രാജി (32), ചെറുമകൾ അക്ഷിത (10) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.45ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുന്നിലായിരുന്നു അപകടം. കോട്ട,- കാരിത്തോട്ട, ഇലവുംതിട്ട വഴി പത്തനംതിട്ടക്ക് പോകുന്ന ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിെട എതിരെവന്ന കാർ ബസി​െൻറ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിദേശത്ത് ജോലിയുള്ള വസുകുമാറിനെ തിരുവനന്തപുരം എയർപോർട്ടിൽനിന്ന് തിരുവല്ലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രാജേഷായിരുന്നു കാർ ഓടിച്ചിരുന്നത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും അപകടവും മൂലം നഗരത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ചെങ്ങന്നൂർ: മഹാദേവക്ഷേത്രത്തിന് മുന്നിൽ ഓടക്കുവേണ്ടി എടുത്ത കുഴിയിൽ കാർ മറിഞ്ഞു. തിരുവല്ല പുല്ലാട് കുന്നന്താനം പുത്തൻവീട്ടിൽ റജിയുടെ (46) കാറാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെയായിരുന്നു സംഭവം. ചെങ്ങന്നൂരിൽനിന്ന് പുല്ലാട്ടേക്ക് മടങ്ങുംവഴി കിഴക്കേനട യു.പി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. സ്‌കൂളിലേക്ക് കുട്ടികളുമായി വന്ന ഓട്ടോക്ക് കടന്നുപോകാൻ റോഡിന് ഇടതുവശത്തേക്ക് കാർ ചേർത്തപ്പോൾ കുഴിയിലേക്ക് മറിയുകയായിരുന്നു. റജി മാത്രമാണ് കാറിലുണ്ടായിരുന്നത്. കുഴിയിലേക്ക് വീണതോടെ കാറിൽ വെള്ളം കയറി. ഓടിക്കൂടിയ നാട്ടുകാരാണ് റജിയെ പുറത്തിറക്കിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് ചെങ്ങന്നൂർ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. 11.30ഓടെ ക്രെയിൻ എത്തിച്ചാണ് കാർ പുറത്തെടുത്തത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഇവിടെ അപകടം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിലും ഓടക്കുവേണ്ടി എടുത്ത കുഴിയിലും വെള്ളം നിറഞ്ഞിരുന്നു. വെള്ളം നിരന്നൊഴുകുന്നതിനാൽ കുഴിയുള്ളത് ശ്രദ്ധയിൽപെടില്ല. പൊതുമരാമത്ത് വകുപ്പാണ് ഓടക്ക് കുഴി എടുത്തത്.
Show Full Article
TAGS:LOCAL NEWS
Next Story