Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാവാലം സ്​മൃതിപൂജ...

കാവാലം സ്​മൃതിപൂജ സമർപ്പണം

text_fields
bookmark_border
ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ കാവാലം നാരായണപ്പണിക്കരുടെ ഒന്നാമത് ചരമവാർഷികദിനം വിവിധ പരിപാടികളോടെ സ്മൃതിപൂജ സമർപ്പണമായി ആചരിച്ചു. ആലപ്പുഴ ചടയൻമുറി ഹാളിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനവും സ്മൃതിപൂജ പുരസ്കാര സമർപ്പണവും ചിത്രകാരനും പത്രപ്രവർത്തകനുമായ ആർട്ടിസ്റ്റ് സി.കെ. വിശ്വനാഥൻ നിർവഹിച്ചു. സ്റ്റഡി സ​െൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ രാജശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാവാലം നാടകങ്ങളുടെ ഫോട്ടോ പ്രദർശനം പത്രപ്രവർത്തകനായ ലെനി ജോസഫ് നിർവഹിച്ചു. ആര്യാട് ഭാർഗവൻ രചിച്ച 'സംഭാഷണകല പ്രായോഗിക പാഠങ്ങൾ' കൃതിയുടെ പ്രകാശനം ചലച്ചിത്രനടൻ പുന്നപ്ര അപ്പച്ചൻ നിർവഹിച്ചു. ആർ. സന്ധ്യ ആദ്യ കോപ്പി ഏറ്റുവാങ്ങി. നാടക-ചലച്ചിത്രരംഗത്തെ പ്രതിഭകളായ നന്ദാവനം ശശികുമാർ, മോഹൻ ഡി. കുറിച്ചി, മെഗാ മാഹിൻ കൊച്ചി, മംഗലശേരി പത്മനാഭൻ എന്നിവരെ പത്രപ്രവർത്തകനായ എ. ഷൗക്കത്ത് ആദരിച്ചു. കാവാലത്തിന് ഗുരുപൂജ സമർപ്പണമായി രുദ്ര ദിലീപ് സംവിധാനം നിർവഹിച്ച 'തക്ഷശില' വിഡിയോ സീഡി പുന്നപ്ര അപ്പച്ചൻ പ്രകാശനം ചെയ്തു. മംഗലശേരി പത്മനാഭൻ, ഫിലിപ്പോസ് തത്തംപള്ളി, ഗംഗ മധു എന്നിവർ കാവാലം കവിതകൾ ആലപിച്ചു. ചിത്രകല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ടോംസ് ആൻറണി വിതരണം ചെയ്തു. കാവാലം കലയുടെ ആഗോള പ്രസക്തി, കല-കാലം-കാവാലം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാറിൽ ടി.വി. സാംബശിവൻ, ബി. ജോസുകുട്ടി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കാവാലത്തി​െൻറ പേരിൽ ഏർപ്പെടുത്തിയ സ്മൃതിപൂജ പുരസ്കാരത്തിനുള്ള വിവിധ സാഹിത്യരചന മത്സരങ്ങളിൽ വിജയികളായ ആർ. സന്ധ്യ, നാസർ ഇബ്രാഹിം, ഫിലിപ്പോസ് തത്തംപള്ളി, മധു ആലിശേരി, മുഹ്സിന ഫൈസൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ജോൺ എബ്രഹാം സ്മാരക സാഹിത്യ പുരസ്കാരം -2017 കരസ്ഥമാക്കിയ ആര്യാട് ഭാർഗവനെ വിവിധ സംഘടനകൾ ചടങ്ങിൽ ആദരിച്ചു. ഇൻറര്‍നെറ്റിന് ജി.എസ്.ടി 18 ശതമാനമായി ഉയര്‍ത്തുന്നത് പ്രതിഷേധാര്‍ഹം -ടി.ആര്‍.എ ആലപ്പുഴ: ഇടപാടുകള്‍ ഡിജിറ്റല്‍ ആക്കുന്നതിന് ഏറ്റവും ആവശ്യമായ ഇൻറര്‍നെറ്റ് സേവനത്തിന് നിലവിെല 15 ശതമാനം സര്‍വിസ് ടാക്‌സ് ജൂലൈ ഒന്ന് മുതല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വിസസ് ടാക്‌സ് (ജി.എസ്.ടി) നടപ്പാക്കുമ്പോള്‍ 18 ശതമാനമായി ഉയര്‍ത്തുമെന്നുള്ള കേന്ദ്രസര്‍ക്കാറി​െൻറ അറിയിപ്പ് പ്രതിഷേധാര്‍ഹമാണെന്ന് തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ (ടി.ആര്‍.എ). ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ഇൻറര്‍നെറ്റ് ദാതാക്കള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള എല്ലാ ഏര്‍പ്പാടും ഓണ്‍ലൈനായി മാറ്റാന്‍ കിണഞ്ഞുശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് സ്പീഡ് ഉള്ളതും തടസ്സങ്ങളുണ്ടാകാത്തതുമായ ഇൻറര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി പൗരന്മാര്‍ക്കെല്ലാം ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. ഡിജിറ്റലൈസേഷന്‍ ജനങ്ങള്‍ക്ക് അതിഭാരമായി മാറ്റരുത്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ വില കുറയും എന്ന് വ്യാപകപ്രചാരണം നടത്തിയിട്ടും ഫലത്തില്‍ എല്ലാത്തിനും വില വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്നാണ് വ്യക്തമാകുന്നത്. ഇൻറര്‍നെറ്റ് നികുതി വര്‍ധന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വ്യവസ്ഥകളെ നിഷേധിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വനിത കമീഷന്‍ അദാലത് മാറ്റിവെച്ചു ആലപ്പുഴ: കേരള വനിത കമീഷന്‍ നെടുമുടി കൃഷിഭവന്‍ ഹാളില്‍ ബുധനാഴ്ച നടത്താനിരുന്ന അദാലത് മഴ കാരണം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story