Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ തൊഴിലാളി ഫെഡറേഷൻ...

കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: ഓൾ കേരള കയർ തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) 20ാം സംസ്ഥാന സമ്മേളനം ബുധനാഴ്ച ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് 'കയർ വ്യവസായം കേരളത്തിൽ എങ്ങനെ സംരക്ഷിക്കാം' വിഷയത്തിൽ സെമിനാർ നടക്കും. ആർ.എസ്.പി ദേശീയ സെക്രട്ടേറിയറ്റ് അംഗവും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ആർ.എസ്.പി ജില്ല സെക്രട്ടറി ബി. രാജശേഖരൻ, സി.എസ്. രമേശൻ, എ.ഇ. സന്തോഷ്, വി.ജെ. ജാക്സൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story