Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാടിനെ ദേശീയ...

കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള പ്രദേശമാക്കണം ^മന്ത്രി തോമസ് ​ചാണ്ടി

text_fields
bookmark_border
കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള പ്രദേശമാക്കണം -മന്ത്രി തോമസ് ചാണ്ടി കുട്ടനാട്: കർഷകരെയും കൃഷിയെയും സംരക്ഷിക്കാനും നിലനിൽപിനുവേണ്ടി ദേശീയ പ്രാധാന്യമുള്ള കാർഷിക-പാരിസ്ഥിതിക മേഖലയായി കുട്ടനാടിനെ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി. ഒരു ജനതക്കുവേണ്ടി നെൽകൃഷി ചെയ്ത് അരി ഉൽപാദിപ്പിക്കുന്ന കർഷകർക്ക് തുടർച്ചായ കൃഷി നാശംമൂലം ഉണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാൻ വായ്പകൾ പലിശസഹിതം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണം. ദേശീയ പ്രാധാന്യമുള്ള പ്രദേശമായി കുട്ടനാടിനെ പ്രഖ്യാപിക്കാൻ കുട്ടനാട് കർഷക സംരക്ഷണ സമിതിയുമായി ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കാനും തയാറാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കുട്ടനാടൻ കർഷകർ രാമങ്കരിയിൽ ആരംഭിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജിന് അനുവദിച്ച തുകയുടെ വിനിയോഗത്തിലെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് കുട്ടനാട് പാക്കേജിന് കേന്ദ്രം അനുവദിച്ച തുകയില്‍ ഏറെയും കൊള്ളയടിക്കുകയായിരുന്നു. ധനവിനിയോഗം സംബന്ധിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി ഇപ്പോള്‍ മന്ത്രിയാണ്. തോമസ് ചാണ്ടി കുട്ടനാട് പാക്കേജ് നടത്തിപ്പ് സി.ബി.ഐ അേന്വഷിക്കണമെന്ന് മന്ത്രിസഭ യോഗത്തില്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. കുട്ടനാട് കർഷക സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് പീലിയാനിക്കൽ, ജനറൽ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ പി.കെ. ഗോപാലകൃഷ്ണൻ നായർ, കൺവീനർ സി.സി. സുകു, കേരള കോൺഗ്രസ് -എം ജില്ല പ്രസിഡൻറ് ജേക്കബ് തോമസ് അരികുപുറം, മുൻ എം.എൽ.എ ജോണി നെല്ലൂർ, കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജോസഫ്, ജോസഫ് കെ. നെല്ലുവേലി, അഡ്വ. പി.പി. ജോസഫ്, ഔസേപ്പച്ചൻ ചെറുകാട്, മനേഷ് കൈനകരി, ജയ അജയകുമാർ, സുശീല മോഹൻ, ഉഷ നിർമൽ, തോമാച്ചൻ കളപ്പറമ്പിൽ, ജോസി പുതുമന, ജസ്റ്റിൻ കൊല്ലംപറമ്പിൽ, ശിവൻ തുണ്ടിയിൽ, വർഗീസ് മാത്യു നെല്ലിക്കൽ, തോമസ്കുട്ടി തൈത്തോട്ടം, മോഡിതോസ് കൊച്ചുപുരയ്ക്കൽ, സി.ടി. തോമസ് കാച്ചാംകോടം, സണ്ണിച്ചൻ കക്കാട്ടുപറമ്പിൽ, തോമാച്ചൻ വടുതല, ബാബു വടക്കേക്കളം, ഡി. ഹരിലാൽ, ജി. സൂരജ്, തോമസ്കുട്ടി മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story