Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:28 PM IST Updated On
date_range 28 Jun 2017 3:28 PM ISTകേരള സർവകലാശാല
text_fieldsbookmark_border
ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെൻറ് തിരുവനന്തപുരം: യുടെ 2017--18 വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെൻറ് http://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെൻറ് പരിശോധിക്കാം. ഒന്നും രണ്ടും ഘട്ടങ്ങളിൽ അലോട്ട്മെൻറ് ലഭിക്കാത്തതും എന്നാൽ, മൂന്നാം ഘട്ടത്തിൽ പുതുതായി അലോട്ട്മെൻറ് ലഭിക്കുകയും ചെയ്ത അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ പ്രിൻറൗട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ഇവർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം (ജേണൽ നമ്പർ) യഥാസമയം െവബ്സൈറ്റിൽ നൽകി അലോട്ട്മെൻറ് ഉറപ്പാക്കണം. അ ബി.കോം ഫലം ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ് - 2014 െറഗുലർ, 2013- സപ്ലിമെൻററി) പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 31വരെ ഓൺലൈനായി അപേക്ഷിക്കാം. ബി.എസ്സി ഫലം 2016 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ (കരിയർ റിലേറ്റഡ്) ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈേക്രാ ബയോളജി പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ബി.കോം പ്രാക്ടിക്കൽ പരീക്ഷ പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്കീം (ഇ.ഡി.പി.സി.എ) പ്രാക്ടിക്കൽ പരീക്ഷ ജൂൺ 30ന് 10 മുതൽ പാളയം എസ്.ഡി.ഇ-യിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി ഹാജരാകണം. ബി.എഡ് ഫലം 2016 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് (2004 2013 സ്കീം- മേഴ്സി ചാൻസ്, സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story