Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:28 PM IST Updated On
date_range 28 Jun 2017 5:20 PM ISTമരം ദേഹത്തുവീണ് എക്സി. എഞ്ചിനീയർ മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: വെട്ടിമാറ്റുന്നതിനിടെ മരം ദേഹത്തുവീണ് വൈദ്യുതി വകുപ്പ് എക്സി. എഞ്ചിനീയർ മരിച്ചു. ഓടക്കാലി കമ്പനിപ്പടി ചിറമോളത്ത് വീട്ടിൽ സജിയാണ് (46) മരിച്ചത്. അയൽവാസിയുടെ വളപ്പിലെ വാകമരം വെട്ടി മാറ്റുന്നതിനിടെയാണ് അപകടം. കാറ്റിൽ മരത്തിെൻറ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് സജിയുടെ നേതൃത്വത്തിൽ വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം വെട്ടിമാറ്റുകയാണുണ്ടായത്. മരം മറിച്ചിടുന്നതിനിെട ദിശമാറി സജിയുടെ ദേഹത്ത് വീഴുകയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെരുമ്പാവൂർ വൈദ്യുതി ഓഫിസിലെ എക്സിക്യൂട്ടിവ് എൻജിനീയറായ സജി ചൊവ്വാഴ്ച അവധിയിലായിരുന്നു. ഉച്ചക്ക് 2.30നായിരുന്നു അപകടം. ഭാര്യ: സിന്ധു. വിദ്യാർഥികളായ വിമലും നെവിലും മക്കളാണ്. സംസ്കാരം ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story