Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടയിൽ കയറി ഉടമയെ...

കടയിൽ കയറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമം: അഞ്ച് പേര്‍ പിടിയില്‍

text_fields
bookmark_border
പള്ളുരുത്തി: ഇടക്കൊച്ചിയില്‍ തുണിക്കടയിൽ കയറി ഉടമയായ ബാലുവെന്ന ബാലസുബ്രഹ്മണ്യത്തെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പൊലീസ് പിടിയിലായി. ഏലൂര്‍ മഞ്ഞുമ്മല്‍ ലോഡ്ജ് സ്റ്റോപ്പിന് സമീപം കൂനംപറമ്പ് വീട്ടില്‍ ഇപ്പോള്‍ ചേരാനല്ലൂര്‍ മുണ്ടപ്പാടം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ആശാന്‍ എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ (36), ചേരാനല്ലൂര്‍ എടേക്കുന്നം ടെമ്പിള്‍ റോഡില്‍ മുല്ലയ്ക്കാപ്പിള്ളി വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഷിജിത്ത് (35), ഏലൂര്‍ മഞ്ഞുമ്മല്‍ മാടപ്പാട്ട് റോഡില്‍ മേഘ വാട്ടര്‍ ടാങ്ക് കമ്പനിക്ക് സമീപം ആഞ്ഞിലിക്കാട്ട് വീട്ടില്‍ വിനു (28), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മമ്മുസുര്‍ക്കാ പള്ളിക്ക് സമീപം മൊഹ്സിന്‍ (27), ഫോര്‍ട്ട്കൊച്ചി വെളി ഓടത്ത ലൈനില്‍ പുത്തന്‍ പാടത്ത് വീട്ടില്‍ േഫ്ലാറി (61) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റൻറ് കമീഷണർ എസ്.വിജയന്‍, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷി​െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ രാധാകൃഷ്ണന്‍, ഷിജിത്ത്, വിനു എന്നിവര്‍ കൃത്യം നടത്തിയ സംഘത്തില്‍പ്പെട്ടവരാണ്. ഒളിവില്‍ കഴിയുകയായിരുന്ന മൈസൂരുവിലെ കോഴി ഫാമില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രതികളുടെ കൊച്ചിയിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മൈസൂരുവിലുണ്ടെന്ന് മനസ്സിലായത്. ക്വട്ടേഷന്‍ ഏറ്റെടുത്ത ടിൻറു എന്ന് വിളിക്കുന്ന നിക്സ​െൻറ അമ്മയാണ് അറസ്റ്റിലായ േഫ്ലാറി. പ്രതികളെ സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്. പ്രതികള്‍ കൃത്യത്തിന് മുമ്പും ശേഷവും താമസിച്ചത് േഫ്ലാറി താമസിക്കുന്ന നിക്സ​െൻറ വീട്ടിലാണ്. പതിനൊന്നിന് രാത്രി ഒമ്പതോടെ ഇടക്കൊച്ചി പാമ്പായിമൂലയിലെ വസ്ത്രശാലയിലെത്തിയ നാലംഗ സംഘം ബാലുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നേരത്തേ ബാലുവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ താമസിച്ചിരുന്നത് മുഹ്സി​െൻറ വീട്ടിലാണ്. ഇതാണ് മുഹ്സിന്‍ അറസ്റ്റിലാകാന്‍ കാരണം. മുമ്പ് ഈ കേസില്‍ അറസ്റ്റിലായ ജിനാസ്, ബിജിന്‍ എന്നിവര്‍ ഇപ്പോള്‍ റിമാൻഡിലാണ്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ക്വട്ടേഷന്‍ ഏറ്റെടുത്ത നിക്സനും, കൃത്യം നടത്തിയ നാലംഗ സംഘത്തിലെ ജിന്നാസി​െൻറ സുഹൃത്തുമാണ് ഇനി പിടിയിലാകാനുള്ളത്. നിക്സന്‍ ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബാലുവിന് സിഗരറ്റ് കള്ളക്കടത്ത് കേസില്‍ ജയിലില്‍ കഴിഞ്ഞയാളുമായി ബന്ധമുണ്ടായിരുന്നതും കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ തലശ്ശേരി സ്വദേശിയായ മുഹ്സിന്‍ ബാലു ഒറ്റുകാരനെന്ന് സംശയിച്ച് കൊലപ്പെടുത്താൻ കൊച്ചിയിലെ സുഹൃത്തായ ജിനാസ് വഴി 20 ലക്ഷം രൂപക്ക് നിക്സന് ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. ബിജിന്‍ വഴിയാണ് മുഹ്സിന്‍ ബാലുവിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ചത്. 20ലക്ഷത്തിൽ പത്ത് ലക്ഷം കൃത്യം നടത്തിയ സംഘത്തിനും ബാക്കിയുള്ള പത്ത് ജിനാസിനും നിക്സനുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി എസ്.ഐ. വി. വിമല്‍, എ.എസ്.ഐമാരായ കലേശന്‍, സന്തോഷ്, ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സമദ്, ബാബു, ആര്‍. അനില്‍കുമാര്‍, പ്രസാദ്, രത്നകുമാര്‍, ഫ്രാന്‍സിസ്, രതീഷ് ബാബു, ലാലന്‍ വിജയന്‍, കര്‍മ്മിലി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS
Next Story