Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലനിയന്ത്രണ അതോറിറ്റി...

വിലനിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനം തുടങ്ങി ^മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
വിലനിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനം തുടങ്ങി -മന്ത്രി പി. തിലോത്തമൻ മാരാരിക്കുളം: പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സംസ്ഥാനത്ത് വിലനിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി പി. തിലോത്തമന്‍. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പച്ചക്കറി ഉൽപാദിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നത് ഉപഭോക്താക്കള്‍ക്ക് തീവിലയാകരുതെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തി​െൻറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗ്രോ ബാഗ് വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോള്‍ സോമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു അധ്യക്ഷത വഹിച്ചു. ജില്ല പ്രിന്‍സിപ്പൽ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. ചന്ദ്രമതി, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, എന്‍.കെ. നടേശന്‍, ടി. രാജീവ്, എ. അക്ബര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഏലിയാമ്മ വി. ജോണ്‍, വി. പ്രസന്നന്‍, കൃഷി അസി. ഡയറക്ടര്‍ മീന നായര്‍, എം.ജി. തിലകന്‍, സിജി സജീവ് ആര്‍. സദാനന്ദന്‍, ആര്‍. വിജയകുമാര്‍, എ. അക്ബര്‍, കൃഷി ഓഫിസര്‍ പി. അനിത എന്നിവര്‍ സംസാരിച്ചു. വിലക്കയറ്റം മാധ്യമസൃഷ്ടി മാരാരിക്കുളം: വിലക്കയറ്റം മാധ്യമസൃഷ്ടിയെന്ന് മന്ത്രി പി. തിലോത്തമൻ. അരിക്ക് വില കൂടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പയര്‍, പരിപ്പ്, മുളക്, മല്ലി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലകുറഞ്ഞു. അരിയുള്‍പ്പെടെ ഭക്ഷ്യസാധനങ്ങൾക്ക് മനഃപൂര്‍വം വിലകൂട്ടാനുള്ള ഗൂഢശ്രമം നടന്നു. ഓണത്തിന് ഹോര്‍ട്ടികോര്‍പ്പും വി.എഫ്.പി.സി.കെയും സംസ്ഥാനത്തുടനീളം പച്ചക്കറിച്ചന്തകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ തുറന്നു ചേർത്തല: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകൾ സഹായിക്കുമെന്നും അടുത്തഘട്ടത്തിൽ ആലപ്പുഴയിൽ ഉൾപ്പെടെ ആറ് പുതിയ തീരദേശ സ്റ്റേഷനുകൾകൂടി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ചൊവ്വാഴ്ച പ്രവർത്തനം ആരംഭിച്ച ആറ് സ്റ്റേഷനുകളുടെ ഉദ്ഘാടനം തലശ്ശേരിയിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശ പൊലീസിന് ലഭിക്കുന്ന ബോട്ട് അടുപ്പിക്കുന്നതിന് അർത്തുങ്കൽ ഹാർബറി​െൻറ നിർമാണം പൂർത്തിയാവേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. റേഷൻ കടകളിൽ രണ്ടുമാസത്തിനുള്ളിൽ ടച്ച് സ്ക്രീൻ സംവിധാനം നടപ്പാക്കും. കാർഡുടമകൾക്ക് തങ്ങൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. അർത്തുങ്കൽ ഹാർബറി​െൻറ തടസ്സങ്ങൾ നീങ്ങിയെങ്കിലും ടെക്നോഫീസിബിലിറ്റി പഠനംകൂടി വേണമെന്ന് സർക്കാർ പറഞ്ഞതിനാൽ ഇത് പൂർത്തിയാകാനുള്ള തടസ്സമാണ് അവശേഷിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ, എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി, കേരള നേവൽ ഓഫിസർ ഇൻ ചാർജ് ക്യാപ്റ്റൻ വർഗീസ് മാത്യു, എറണാകുളം കോസ്റ്റ് ഗാർഡ് കമാൻഡർ നീരജ് തീവാരി, ജില്ല പഞ്ചായത്ത് അംഗം സന്ധ്യ ബെന്നി, കഞ്ഞിക്കുഴി ബ്ലോക്ക് അംഗം മേരി ഗ്രേയ്സ് സെബാസ്റ്റ്യൻ, മറൈൻ എൻഫോഴ്സ്മ​െൻറ് സുനീഷ് കുമാർ, പഞ്ചായത്ത് അംഗം സിബി പൊള്ളയിൽ, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story