Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ നഗരസഭയില്‍ ...

മൂവാറ്റുപുഴ നഗരസഭയില്‍ ദേശീയ സുരക്ഷ പദ്ധതിയുടെ ഭാഗമായി എന്‍.യു.എല്‍.എം പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയില്‍ ദേശീയ സുരക്ഷ പദ്ധതിയുടെ ഭാഗമായി എന്‍.യു.എല്‍.എം പദ്ധതിക്ക് തുടക്കമായി. ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. ആശ്രയ കിറ്റ് വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, സി.എം. സീതി, രാജി ദിലീപ്, കൗണ്‍സിലര്‍മാരായ പി.പി. നിഷ, സെലിന്‍ ജോര്‍ജ്, സിന്ധു ഷൈജു, കെ.ജെ. സേവ്യാര്‍, പി.എസ്. വിജയകുമാര്‍, കെ.ബി. ബിനീഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ നജ്‌ല ഷാജി, എം.പി. സുനീഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭയില്‍ എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി 26-ലക്ഷം രൂപയാണ് അനുവദിച്ചത്. 124 -അയല്‍ക്കൂട്ടങ്ങള്‍ക്കായി ഓരോ അയല്‍ക്കൂട്ടത്തിനും 10,000-രൂപ വീതവും നഗരസഭയിലെ 28-എ.ഡി.എസുകളില്‍ ഓരോ എ.ഡി.എസിനും 50,000-രൂപയും റിവോള്‍വിങ് ഫണ്ടായി ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story