Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:19 PM IST Updated On
date_range 28 Jun 2017 3:19 PM ISTസുഹൃത്തിെൻറ ബൈക്കിൽ നിജിലിന് അന്ത്യയാത്ര
text_fieldsbookmark_border
മൂവാറ്റുപുഴ: സുഹൃത്ത് വാങ്ങിയ ഡ്യൂക്ക് ബൈക്ക് ഓടിച്ചുനോക്കാൻ പോയ നിജിൽ രാജ് പോയത് മരണത്തിലേക്ക്. നിർമല കോളജിലെ അവസാനവർഷ ബി.കോം വിദ്യാർഥി ആനിക്കാട് വെട്ടിക്കാട്ട് വാമനെൻറ മകൻ നിജിൻ രാജാണ് (19) കോളജിനുമുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ചയാണ് നിജിൽ രാജിെൻറ സുഹൃത്ത് ബൈക്ക് വാങ്ങിയത്. ഇത് ഓടിച്ചുനോക്കാൻ പോവുകയായിരുന്നു. കൂടെ സഹപാഠിയായ ജിഷ്ണുവും (19) ഉണ്ടായിരുന്നു. ആനിക്കാട്ടുനിന്ന് കോളജുംപടിയിലേക്ക് വരുന്നതിനിടെ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാർ കോലഞ്ചേരി ആശുപത്രിയിൽ എത്തിെച്ചങ്കിലും നിജിൽ രാജ് മരിച്ചു. അപകടത്തിൽ ജിഷ്ണുവിനെ കൂടാതെ ഓേട്ടാഡ്രൈവർ മടവൂർ സ്വദേശി മധു (50), യാത്രക്കാരൻ ശ്രീജോ (37) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story