Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ വെള്ളക്കെട്ട്​ രൂക്ഷം

text_fields
bookmark_border
മൂവാറ്റുപുഴ: കഴിഞ്ഞ രാത്രി പെയ്ത കനത്തമഴയിൽ വീടി​െൻറ ഭിത്തി ഇടിഞ്ഞ് വയോധികന് ഗുരുതര പരിക്കേറ്റു. പായിപ്ര എനാലിത്തണ്ടേൽ കുമാരനാണ് (80) പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. പായിപ്ര പഞ്ചായത്ത് 22-ാം വാർഡിൽ കുരിശുപടിക്കുസമീപമാണ് കുമാരനും കുടുംബവും താമസിക്കുന്നത്. പുലർച്ച മഴക്കിടെ എേന്താ തകർന്നു വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നുനോക്കുമ്പോൾ ഭിത്തി തകർന്ന് കുമാര​െൻറ ദേഹത്ത് പതിച്ച നിലയിലായിരുന്നു. മകനും മരുമകളും ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. കെട്ടിടം തകർന്നതുമൂലം ദുരിതത്തിലായ കുടുംബം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. മൂവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തി. കൂത്താട്ടുകുളം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നടക്കാവ് -കൂത്താട്ടുകുളം റോഡിൽ കാക്കൂർ അമ്പലപ്പടി മുതൽ വാളിയാപ്പാടം വരെ വെള്ളക്കെട്ട് രൂക്ഷമാണ്. വാളിയിപ്പാടം ഭാഗത്ത് മണ്ണത്തൂർ തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. ചെറുവാഹനങ്ങൾ ഇവിടെ കടന്നുപോകുന്നതിന് പ്രയാസം നേരിടുന്നുണ്ട്. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ കുടുങ്ങി. വാളിയപ്പാടം സർവിസ് സ്റ്റേഷൻഭാഗത്ത് രണ്ടു വർഷം മുമ്പ് റോഡ് ഉയർത്തി കലുങ്ക് പണിതിരുന്നു. എന്നാൽ കവല മുതലുള്ള ഭാഗം ഉയർത്താതെ നടത്തിയ പണികളാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമായത്. മഴക്കാലത്തിനു മുമ്പായി കലുങ്കുകളും ഓടകളും തുറന്നു വിടുന്നതിൽ പൊതുമരാമത്ത് അധികൃതർ ഒരു ശ്രമവും നടത്തിയിരുന്നില്ല. ഇതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. അഞ്ചൽെപട്ടി, വടകര ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കാക്കൂർ, വാളിയാപ്പാടം, തിരുമാറാടി, മാമ്മലശേരി, കക്കാട്, രാമമംഗലം ഭാഗത്തെ പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്. കൂത്താട്ടുകുളം ടൗണിൽ സെൻട്രൽ കവലയിൽ പ്രവർത്തിക്കുന്ന കടകളിൽ വെള്ളം കയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story