Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:16 PM IST Updated On
date_range 28 Jun 2017 3:16 PM ISTസ്വാശ്രയ മെഡിക്കൽ ഫീസ് കൊള്ള അന്യായം -^യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
സ്വാശ്രയ മെഡിക്കൽ ഫീസ് കൊള്ള അന്യായം --യൂത്ത് കോൺഗ്രസ് കൊച്ചി: കേരളംകണ്ട ഏറ്റവും വലിയ പകൽക്കൊള്ളയാണ് ഈ വർഷത്തെ മെഡിക്കൽ ഫീസ് വർധനയെന്ന് യൂത്ത് കോൺഗ്രസ്. മുൻവർഷവുമായി താരതമ്യംചെയ്യുമ്പോൾ വൻ ലാഭമാണ് മാനേജ്മെൻറുകൾക്ക് ലഭിക്കുന്നത്. നീറ്റ് മെറിറ്റിെൻറ പേരിൽ മാനേജ്മെൻറുകളെ സഹായിക്കുന്ന തീരുമാനത്തിനു പിന്നിൽ വൻ അഴിമതിയുണ്ട്. മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട വിദ്യാർഥികളെ കണക്കിലെടുക്കാതെയും സാമൂഹികനീതി ഉറപ്പു വരുത്താതെയുമുള്ള ഈ അന്യായ കൊള്ളക്ക് കൂട്ടുനിൽക്കുന്നതാണോ ഇടതുപക്ഷ നയമെന്ന് ഡി.വൈ.എഫ്.െഎയും എസ്.എഫ്.െഎയും വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇതിനെതിരെ സമരപരിപാടികൾക്ക് നേതൃത്വംനൽകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story