Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:46 AM GMT Updated On
date_range 28 Jun 2017 9:46 AM GMTവെള്ളിയാഴ്ച ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: ഗ്രാമീൺ ബാങ്ക് ജീവനക്കാർ, ഒാൾ ഇന്ത്യ റീജനൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അഖിലേന്ത്യ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗ്രാമീണ ബാങ്ക് സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ദേശീയ ഗ്രാമീണ ബാങ്ക് രൂപവത്കരിക്കുക, ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, പ്രമോഷൻ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, ഡയറക്ടർ ബോർഡിൽ ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക, ഡിമോണിറ്റൈസേഷൻ കാലത്തെ അധിക ജോലിക്ക് പ്രതിഫലം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നതെന്ന് പ്രസിഡൻറ് ടി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story