Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ;...

കനത്ത മഴ; വെള്ളക്കെട്ടിലമർന്ന്​ നഗരം

text_fields
bookmark_border
കൊച്ചി: രണ്ടുദിവസമായി പെയ്യുന്ന മഴയിൽ നഗരം വെള്ളക്കെട്ടിലമർന്നു. പ്രധാന റോഡുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിയേതാടെ ഗതാഗതം സ്തംഭിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ റോഡ് ചളിക്കുളമായി. കഴിഞ്ഞ ദിവസമാണ് മേയറുടെ മേൽനോട്ടത്തിൽ ഇവിടെ ഓടകൾ വൃത്തിയാക്കിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പാർക്ക് അവന്യൂ റോഡ്, ജഡ്ജസ് അവന്യൂ റോഡ്, എം.ജി. റോഡി​െൻറ ചില ഭാഗങ്ങൾ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും, ഓട്ടോകളും ഏറെ പണിപ്പെട്ടാണ് ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം വെള്ളം കയറിയതോടെ വാർത്തകളിൽ ഇടംപിടിച്ച എറണാകുളം എസ്.ആർ.വി. സ്കൂളിൽ വീണ്ടും വെള്ളം കയറി. മിക്ക ക്ലാസ് മുറികളിലും വെള്ളം കയറിയതോടെ കുട്ടികളെ മറ്റ് മുറികളിലേക്ക് മാറ്റിയാണ് സ്കൂൾ പ്രവർത്തിച്ചത്. പുറത്തെ ഓടയിൽനിന്ന് മാലിന്യം സ്കൂളിലേക്ക് ഒഴുകിയെത്തിയതോടെ ഉച്ചഭക്ഷണവിതരണമടക്കം പ്രതിസന്ധിയിലായി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മേയർ സൗമിനി ജയി​െൻറയും നഗരസഭയുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങെളല്ലാം അവതാളത്തിലായെന്നാണ് നഗരത്തിൽ ആവർത്തിക്കുന്ന വെള്ളക്കെട്ട് തെളിയിക്കുന്നത്. ശുചീകരണത്തിന് പുതിയ കരാർ നൽകുമെന്നും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും അടുത്തിടെ മേയർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മെേട്രാ ജോലികൾ നടക്കുന്നതിനാൽ ഓടകൾ പലയിടത്തും അടഞ്ഞതിനാലാണ് വെള്ളക്കെട്ട് വീണ്ടും രൂപപ്പെടുന്നതെന്ന് നഗരസഭ വർക്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു. കെ.പി.സി.സി ജങ്ഷൻ മുതൽ പത്്മ വരെ ഭാഗത്ത് റോഡ് വികസിപ്പിക്കുന്നേതാടൊപ്പം കാനകളുടെയും പണിയും പുരോഗമിക്കുകയാണ്. കെ.പി.സി.സി. ജങ്ഷനിൽ കാന അടച്ചതോടെ വെള്ളം പുറത്തേക്കൊഴുകി എസ്.ആർ.വി സ്കൂളിലേക്കും പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡിൽ കൽവർട്ട് അടക്കമുള്ള ഭാഗങ്ങൾ കഴിഞ്ഞദിവസം ശുചീകരിച്ചിരുന്നെങ്കിലും പരിസത്ത് റെയിൽവേയുടെ സ്ഥലമായതിനാൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അടുത്തിടെയുണ്ടായ മഴയെത്തുടർന്ന് നടത്തിയ ശുചീകരണം വേണ്ടത്ര കാര്യക്ഷമമായിരുന്നില്ലെന്നാണ് നഗരത്തിൽ ഇന്നലെയും ആവർത്തിച്ച വെള്ളക്കെട്ട് വ്യക്തമാക്കുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story