Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:06 AM GMT Updated On
date_range 28 Jun 2017 8:06 AM GMTപാപ്പി ബോട്ട് പിന്നെയും അപകടമുനമ്പിൽ; കുലുക്കമില്ലാതെ അധികൃതർ
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി- -വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന പാപ്പി ബോട്ട് തുടെര അപകടമുനമ്പിൽ. അടുത്തടുത്ത രണ്ട് ദിവസങ്ങളിെല അപകടം ഫോര്‍ട്ട്കൊച്ചി നിവാസികളെ ആശങ്കയിലാക്കി. ഒന്നര വര്‍ഷം മുമ്പുണ്ടായ ദുരന്തത്തിെൻറ അലയൊലികള്‍ കെട്ടടങ്ങുംമുെമ്പ ബോട്ട് യാത്രികരിൽ ഇത് വലിയ ഭയമാണുണ്ടാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിയന്ത്രണംവിട്ട പാപ്പി ബോട്ട് ജങ്കാറില്‍ ഇടിച്ചത്. ജങ്കാര്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടത് കൊണ്ട് വലിയ അപകടം ഒഴിവായി. വൈകുന്നേരമാണ് ഈ അപകടം നടന്നതെങ്കില്‍ തിങ്കളാഴ്ച രാവിലെ ആദ്യ സർവിസില്‍ തന്നെ നിയന്ത്രണം വിട്ട ബോട്ട് അഴിമുഖത്ത് ഒഴുകി നടന്നു. രാവിലെ ആറിന് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വൈപ്പിന്‍ ജെട്ടിയുടെ പത്തടി അകലെ വെച്ച് എൻജിന്‍ തകരാറിലാകുകയായിരുന്നു. ആദ്യ ട്രിപ്പായതിനാലും അവധി ദിനമായതിനാലും യാത്രക്കാര്‍ കുറവായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. വൈപ്പിന്‍ ജെട്ടിയോടടുത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലേക്ക് പാപ്പി ബോട്ടിലെ ജീവനക്കാര്‍ റോപ്പ് എറിഞ്ഞ് കൊടുക്കുകയും മത്സ്യബന്ധന തൊഴിലാളികള്‍ വലിച്ച് അടുപ്പിക്കുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് ബോട്ട് കരയിലേക്കടുപ്പിച്ചത്. അഴിമുഖത്ത് കൂടി സർവിസ് നടത്തുന്ന യാത്ര ബോട്ട് ഇത്തരത്തില്‍ അശ്രദ്ധമായി ഒാടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും നഗരസഭ കാണിക്കുന്ന നിശ്ശബ്ദത വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നേരത്തേ രണ്ട് തവണ ലൈസന്‍സ് ഇല്ലായെന്ന കാരണത്താല്‍ ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യ സംഭവത്തിനുശേഷം വീണ്ടും ലൈസൻസില്ലാത്ത മറ്റൊരു വ്യക്തിയെകൊണ്ട് നേരിട്ട് നടത്തുന്ന ബോട്ട് ഓടിച്ച സംഭവം നഗരസഭയുടെ ഉദാസീനതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരത്തില്‍ പരിചയ സമ്പന്നരല്ലാത്തവര്‍ ഓടിക്കുന്നതാകാം തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. പതിനൊന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തം നടന്നിട്ട് ഒന്നര വര്‍ഷമേ പിന്നിട്ടിട്ടുള്ളൂ. അതിനുശേഷം ആലപ്പുഴയിലെ കൈനകരിയില്‍നിന്ന് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപ മാറ്റം വരുത്തിയാണ് ഫോര്‍ട്ട്കൊച്ചിയിലെത്തിച്ചത്. നേരത്തേ കരാര്‍ നല്‍കിയിരുന്ന സർവിസ് ഇപ്പോള്‍ നഗരസഭ നേരിട്ടാണ് നടത്തുന്നത്. അഴിമുഖത്ത് സർവിസ് നടത്താവുന്ന രീതിയിലല്ല ഈ ബോട്ടിെൻറ രൂപകൽപനയെങ്കിലും യാത്രാ ദുരിതം പരിഹരിക്കുന്നതിനാണ് ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയത്. നഗരസഭ ഇവിടെ സര്‍വിസ് നടത്തുന്നതിനായി നിർമിച്ച ആധുനിക രീതിയിലുള്ള ബോട്ട് ഇതുവരെ എത്തിയിട്ടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് ഏത് നിമിഷവും സർവിസിന് സജ്ജമായിട്ടുള്ള ബോട്ട് പക്ഷെ ഉദ്ഘാടനവും കാത്തുകിടക്കുകയാണ്. റോ റോ സർവിസിനൊപ്പം ബോട്ടും ഉദ്ഘാടനം ചെയ്യാനാണത്രേ നഗരസഭയുടെ തീരുമാനം. നഗരസഭയുടെ അനാസ്ഥ തുടര്‍ന്നാല്‍ ഇനിയൊരു ദുരന്തമകലെയല്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Next Story