Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ്​

ആലപ്പുഴ ലൈവ്​

text_fields
bookmark_border
കൗമാരത്തിലെ മദ്യ-മയക്കുമരുന്ന് ആസക്തി പുതിയ കാര്യങ്ങൾ അറിയാനും അനുഭവിക്കാനും വ്യഗ്രത കാട്ടുന്ന പ്രായമാണ് കൗമാരക്കാരുടേത്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും ദുർഘട കാലഘട്ടമാണ് കൗമാരം. ഈ പ്രായത്തിലുള്ള കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കളും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. കൗമാരത്തിനും യൗവനത്തിനുമിടയിെല നേരിയ അതിർത്തി കടക്കുന്ന അവസരത്തിൽ കുട്ടികൾ വഴിതെറ്റാനുള്ള സാധ്യതയും ഏറ്റവും കൂടുതലാണ്. പലകാരണങ്ങൾകൊണ്ടും മിക്ക കൗമാരക്കാരും മദ്യമോ മയക്കുമരുന്നോ പരീക്ഷിക്കുന്നതും കാണാം. ഇവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിന് കാരണം വ്യത്യസ്തമായിരിക്കും. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട 10 കാരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 1. കൂട്ടുകാരിൽനിന്നുള്ള സമ്മർദം കൗമാരക്കാരായ കുട്ടികൾ വളരെ െപട്ടെന്ന് കൂട്ടുകാരുടെ സ്വാധീനത്തിലാവുകയും അവരെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. അവർക്ക് അനുയോജ്യമല്ലാത്ത പുതിയ കാര്യങ്ങൾ പരീക്ഷിച്ച് 'കൂൾ കിഡ്സ്' ആകാനാകും അവരുടെ ശ്രമം. വേണ്ട എന്നു പറയുന്നത് ചില അവസരത്തിൽ കളിയാക്കലിനും ഭീഷണിപ്പെടുത്തലിനും കാരണമായേക്കാം. 2. മുതിർന്നവരെപോലെ ആകുന്നതിന് തങ്ങളെ മുതിർന്നവരെപോലെ പരിഗണിക്കുന്നതിന് കൗമാരക്കാർ ശ്രമങ്ങൾ നടത്താം. പലപ്പോഴും 'ഞാനിപ്പോൾ കുട്ടിയല്ല' എന്നതുപോലെയുള്ള പ്രസ്താവനകളും നടത്തിയേക്കാം. സാധാരണ, പ്രായം കൂടുന്നതിന് അനുസൃതമായി വന്നുചേരുന്ന എല്ലാ അവകാശങ്ങളും മദ്യപാനം ഉൾപ്പെടെ പരീക്ഷിക്കാൻ അവർ ഇഷ്ടപ്പെടും. തങ്ങൾ മുതിർന്നവരാണെന്നും കൂടുതൽ പക്വതയുള്ളവരാണെന്നും തോന്നൽ ഉണ്ടാക്കുന്ന കാര്യങ്ങളിലേക്ക് അവർ കൂടുതൽ ആകൃഷ്ടരായാൽ അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇത്തരം ധാരണകൾ അവരെ മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയവയിലേക്ക് അടുപ്പിച്ചേക്കാം. 3. മാതാപിതാക്കളെ അനുകരിക്കൽ കുട്ടികൾ എപ്പോഴും മാതാപിതാക്കളുടെ ശീലങ്ങൾ പിന്തുടരാൻ ഇഷ്ടപ്പെടും. മാതാപിതാക്കൾ അടിക്കടി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെങ്കിൽ അവരും അതിൽ താൽപര്യം പ്രദർശിപ്പിച്ചുതുടങ്ങും. മാതാപിതാക്കൾക്ക് ചെയ്യാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്ക് ആയിക്കൂടാ എന്നാവും അവർ ചിന്തിക്കുന്നത്. 4. മാധ്യമങ്ങളുടെ സ്വാധീനം നിരവധി സിനിമകളും ടി.വി പരിപാടികളും മദ്യപാനവും പുകവലിയും വലിയ പ്രശ്നമല്ലാത്ത, അല്ലെങ്കിൽ സ്വാഭാവികമായ സംഗതിയാക്കി ചിത്രീകരിക്കുന്നു. നല്ലതും ചീത്തയുമായ ശീലങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ തക്ക പക്വതയില്ലാത്ത കൗമാരക്കാരെ ഇത്തരം പരിപാടികൾ വളരെ എളുപ്പത്തിൽ സ്വാധീനിച്ചേക്കാം. 5. വിരസത എപ്പോഴും എന്തിലെങ്കിലും മുഴുകിയിരിക്കാനും തിരക്കിലായിരിക്കാനുമാണ് കൗമാരക്കാർ ആഗ്രഹിക്കുന്നത്. ഒന്നും ചെയ്യാനില്ലെങ്കിലും ഒറ്റക്ക് ആയാലും അവർക്ക് വളരെ പെട്ടെന്ന് മുഷിപ്പ് അനുഭവപ്പെടും. വിരസത ഇല്ലാതാക്കാനും വിനോദത്തിനും ഹരമുണ്ടാകുന്നതിനുമായി പുതിയ വഴികൾ തേടും. ഇത്തരം സാഹചര്യങ്ങൾ അവരെ മദ്യമോ മയക്കുമരുന്നോ പരീക്ഷിക്കുന്നതിലേക്ക് എത്തിച്ചേക്കാം. 6. അനുസരണയില്ലായ്മ ചില രക്ഷാകർത്താക്കൾ തങ്ങളുടെ കൗമാരക്കാരായ കുട്ടികളോട് അയവില്ലാത്ത സമീപനം കാണിക്കുന്നവരായിരിക്കും. രക്ഷാകർത്താക്കളുടെ കർക്കശ മാർഗനിർദേശങ്ങളും നിരന്തര ശകാരവും മൂലം നിരാശരാവുന്ന അത്തരം കുട്ടികൾ അവരുടെ പിരിമുറുക്കം അല്ലെങ്കിൽ ദേഷ്യം ശമിപ്പിക്കാൻ മദ്യത്തി​െൻറയോ മയക്കുമരുന്നി​െൻറയോ കൂട്ടുപിടിച്ചേക്കാം. 7. സ്വയം ചികിത്സ വൈകാരിക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്ന കൗമാരക്കാർക്ക് മദ്യവും മയക്കുമരുന്നും മൂലമുള്ള അപകടസാധ്യത ഏറ്റവും കൂടുതലാണ്. മദ്യത്തിനും മയക്കുമരുന്നിനും തങ്ങളുടെ വേദന കുറക്കാൻ സാധിക്കുമെന്നും അവ ആശ്വാസം പകരുമെന്നും അവർ കരുതിയേക്കാം. ഉദാഹരണത്തിന്, ഗാർഹിക പീഡനത്തിന് ഇരയാവുന്ന ഒരു കൗമാരക്കാരൻ/കൗമാരക്കാരി വൈകാരിക ആഘാതത്തിൽനിന്ന് മോചനം നേടാൻ മയക്കുമരുന്നിൽ അഭയം തേടിയേക്കാം. 8. ഉടനടിയുള്ള ആനന്ദം കുറഞ്ഞ സമയം കൊണ്ട് ലാഘവത്വം നൽകാൻ മദ്യത്തിനും മയക്കുമരുന്നിനും കഴിഞ്ഞേക്കും. വേഗത്തിലും ഉടനടിയും ആനന്ദം തേടുന്ന കൗമാരക്കാർ ഇത്തരം ശീലങ്ങളെ ആശ്രയിച്ചേക്കാം. 9. അവഗണന മിക്കപ്പോഴും കൗമാരക്കാർക്ക് മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും പൂർണമായതും ശരിയായതുമായ വിവരം ഉണ്ടാവണമെന്നില്ല. അവർ സുഹൃത്തുക്കൾ പറയുന്നത് ശ്രദ്ധിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നു. മദ്യവും മയക്കുമരുന്നും ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന അവർ അവ ആരോഗ്യത്തിന് ദോഷകരമാണെന്ന് കരുതുന്നില്ല. 10. ജിജ്ഞാസ കൗമാരക്കാർ മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് ഒരുപ്രധാന കാരണമാണ് ജിജ്ഞാസ. കൗമാരക്കാർ എപ്പോഴും പുതിയ അനുഭവങ്ങൾക്ക് ജിജ്ഞാസയോടെ കാത്തിരിക്കുന്നവരായിരിക്കും. ആരെങ്കിലും മദ്യപിക്കുന്നത് കണ്ടാൽ, അത് എങ്ങനെയുണ്ട് എന്നറിയാൻ അവർക്ക് ജിജ്ഞാസയുണ്ടാവും. രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ കുട്ടികളില്‍ അമിത നിയന്ത്രണങ്ങള്‍ ഒരിക്കലും അടിച്ചേൽപിക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. അവര്‍ക്ക് പുറത്തുപോകാനും കൂട്ടുകാരുമായി സഹകരിക്കാനുമുള്ള അവസരങ്ങള്‍ അനുവദിച്ച് കൊടുക്കണം. അവര്‍ എവിടെ പോകുന്നു, ആരോടൊക്കെ സഹകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരുചിത്രം നമുക്കുണ്ടാകണം. എന്നാല്‍, അത് ആധികാരികമായി അവരില്‍നിന്ന് ചോര്‍ത്തിയെടുക്കുകയല്ല വേണ്ടത്. അവരുടെ സുഹൃത്തുക്കള്‍ ആരാണെന്ന് അറിയുകയും അവര്‍ക്ക് വീട്ടില്‍ വരാനും സഹകരിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും വേണം. ഇത് ആരോഗ്യകരമായ ബന്ധങ്ങളും സ്വഭാവരീതികളും വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കും. കുട്ടികളില്‍ ആരോഗ്യകരമായ സാമൂഹികബോധം വളര്‍ത്തിയെടുക്കുക. കൂടുതല്‍ സമയം മുറിയടച്ച് ഒറ്റക്ക് ഇരിക്കാനുള്ള അവസരം നല്‍കാതിരിക്കുക. അനാവശ്യമായ ഫാഷന്‍ ഭ്രമം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കൊടുക്കരുത്. വീട്ടില്‍ കമ്പ്യൂട്ടറും ഇൻറര്‍നെറ്റ് കണക്ഷനും ഒക്കെയുണ്ടെങ്കില്‍ അവ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് വെക്കുക. കൂടുതല്‍ സമയം കുട്ടികള്‍ അതി​െൻറ മുന്നില്‍ ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ ധാരാളം പേരൻറൽ കൺട്രോൾ സോഫ്‌റ്റ്വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. ചെലവൊന്നുമില്ലാതെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവയും ഇന്ന് സൈറ്റുകളില്‍ ലഭ്യമാണ്. അതുപയോഗിച്ച് കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുക. കുട്ടികള്‍ ഇൻറര്‍നെറ്റ് കേഫകളിലെ നിത്യസന്ദര്‍ശകരെല്ലന്ന് ഉറപ്പ് വരുത്തുക. അപരിചിതരുമായി ഉണ്ടാക്കുന്ന ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കരുത്. കുട്ടികളുടെ കൈയില്‍ കൂടുതല്‍ പണമോ വിലകൂടിയ വസ്തുക്കളോ കണ്ടാല്‍ നിര്‍ബന്ധമായും അതി​െൻറ ഉറവിടം അന്വേഷിക്കണം. വിദ്യാലയങ്ങളില്‍ സമയാസമയങ്ങളില്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുക. സര്‍ക്കാര്‍തലത്തില്‍ ഹൈസ്‌കൂളുകളില്‍ ആരംഭിച്ച കൗമാരാരോഗ്യ വിദ്യാഭ്യാസ പദ്ധതി ഇതിന് ഉദാഹരണമാണ്. സാമൂഹികബോധം വളര്‍ത്തുന്ന, സംഘപ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗങ്ങളാകാന്‍ അവരെ പ്രേരിപ്പിക്കുക. വിദ്യാലയത്തിനകത്തും പുറത്തും അധ്യാപകര്‍ കുട്ടികളെ നിരീക്ഷിക്കണം. തീര്‍ച്ചയായും അവര്‍ക്ക് ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. തെറ്റുകള്‍ കണ്ടാല്‍ ശിക്ഷിക്കുക എന്നതിനപ്പുറം അതിലെ അപകടങ്ങള്‍ പറഞ്ഞുമനസ്സിലാക്കി അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story