Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'അഗതികളുടെ...

'അഗതികളുടെ കണ്ണീരൊപ്പാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം'

text_fields
bookmark_border
ആലപ്പുഴ: അഗതികളുടെ കണ്ണീരൊപ്പാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് 'ഉമ്മയ്‌ക്കൊരുമ്മ' കാമ്പയിന്‍ സമാപന സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ ലജ്‌നത്ത് മുഹമ്മദിയ്യയില്‍ നടന്ന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഒ.എം. ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നിര്‍ധനരും വിധവകളുമായ 1111 ഉമ്മമാര്‍ക്ക് നമസ്‌കാര സെറ്റും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് നിസാമുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഇഫ്താര്‍ സംഗമം എ.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് പി.എ. ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉസ്മാന്‍ സഖാഫി റമദാന്‍ സന്ദേശം നല്‍കി. കാമ്പയിന്‍ സമാപന സന്ദേശം ഒ. സെയ്തുമുഹമ്മദ് നല്‍കി. സിവില്‍ സർവിസില്‍ റാങ്ക് നേടിയ മുഹമ്മദ് ഹനീഫിനെ സമസ്ത ജില്ല വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് ഹനീഫ ബാഖവി ആദരിച്ചു. ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രിന്‍സിപ്പല്‍ അഷ്‌റഫ് കുഞ്ഞ് ആശാൻ, നവാസ് എച്ച്. പാനൂർ, ഫൈസല്‍ ശംസുദ്ദീന്‍, റഹീം വടക്കേവീട്, സിദ്ദീഖ് ഹരിപ്പാട്, അബൂബക്കര്‍ എസ്.എം.ജെ, ഷാഫി റഹ്മത്തുല്ല, സാലിഹ് തെക്കേമുറി, ഷെഫീഖ് മണ്ണഞ്ചേരി, സിയാദ് വലിയകുളം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി നിസാര്‍ പറമ്പന്‍ സ്വാഗതവും സെക്രട്ടറി ഇ.എൻ.എസ്‌. നവാസ് നന്ദിയും പറഞ്ഞു. അരൂക്കുറ്റിയിൽ ശുചിത്വ വാരാചരണം അരൂക്കുറ്റി: മഴക്കാലരോഗ പ്രതിരോധം ഉൗർജിതമാക്കി ഒരാഴ്ചത്തെ ശുചീകരണപ്രവർത്തനം നടത്താൻ അരൂക്കുറ്റി പഞ്ചായത്തിൽ കൂടിയ സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിന് പ്രവർത്തന കലണ്ടർ തയാറാക്കി. ചൊവ്വാഴ്ച വാർഡുകളിൽ ബോധവത്കരണ ക്ലാസും 28ന് വാർഡ്തലത്തിൽ 50 പേർ വീതം പങ്കെടുത്ത് ആരോഗ്യ ശുചിത്വയാത്രയും നടത്തും. 29ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായി ഓരോ രാഷ്ട്രീയ പാർട്ടിയും സന്നദ്ധ സംഘടനകളും നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ശുചീകരണപ്രവർത്തനം നടത്തും. 30ന് മുഴുവൻ വ്യാപാരസ്ഥാപനങ്ങൾ അതത് സ്ഥാപനത്തിലും മുഴുവൻ കുടുംബശ്രീ യൂനിറ്റുകളും അംഗങ്ങളുടെ വീടുകളും പരിസരവും വൃത്തിയാക്കും. ജൂലൈ ഒന്നിന് ശുചീകരിക്കപ്പെട്ട സ്ഥലങ്ങളിൽ കുമ്മായം, വേപ്പിൻ പിണ്ണാക്ക് എന്നിവ വിതരണം ചെയ്യും. മൂന്നിന് ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും വീടുകൾ സന്ദർശിച്ച് പരിശോധനയും ലഘുലേഖ വിതരണവും നടത്തും. നാലിന് അവലോകനവും തുടർപ്രവർത്തനവും തീരുമാനിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ചു. കെ.വി. വിശ്വസത്യൻ, ഇ.കെ. കുഞ്ഞപ്പൻ, പി.എം. അഹമ്മദ് കുട്ടി, ഉണ്ണികൃഷ്ണൻ, കെ.എ. മക്കാർ എന്നിവർ സംസാരിച്ചു. മദ്യം നൽകിയ ജീവനക്കാർക്കെതിരെ നടപടി വേണം അമ്പലപ്പുഴ: അനധികൃതമായി ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽനിന്നും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയവർക്കെതിരെ നടപടി വേണമെന്ന് മുൻ എം.എൽ.എ എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മദ്യശാല സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ ദിവസങ്ങളായി സമരത്തിലാണ്. ഇവിടെനിന്ന് മദ്യം വാങ്ങി ഉപയോഗിച്ച പ്രായപൂർത്തിയാകാത്തവരാണ് കടലിൽ കുളിക്കാനിറങ്ങി കാണാതായത്. ഇവർക്ക് മദ്യം നൽകിയ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story