Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻകടകൾ...

റേഷൻകടകൾ കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റി ആലോചനയിൽ ^മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
റേഷൻകടകൾ കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റി ആലോചനയിൽ -മന്ത്രി പി. തിലോത്തമൻ പൂച്ചാക്കൽ: പൊതുവിതരണരംഗം കുറ്റമറ്റതാക്കുന്നതി​െൻറ ഭാഗമായി റേഷൻകടകൾ കേന്ദ്രീകരിച്ച് ഉപഭോക്താക്കൾ അടങ്ങുന്ന ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി പി. തിലോത്തമൻ. പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുന്നതോടെ അളവ് -തൂക്കങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ നിലവിലെ ആശങ്ക ഒഴിവാകും. ഭക്ഷ്യസുരക്ഷ പദ്ധതിയുടെ മുൻഗണനപ്പട്ടിക കുറ്റമറ്റതാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വകുപ്പ്. മുൻ സർക്കാർ തയാറാക്കിയ പട്ടികക്കെതിരെ 16 ലക്ഷം പരാതി ഉണ്ടായിരുന്നു. ഇവ പരിശോധിച്ച് അർഹരെന്ന് കണ്ടെത്തിയ 12 ലക്ഷം പേരെയും പട്ടികയിൽ ഉൾപ്പെടുത്തി. എങ്കിലും ഇപ്പോഴും പരാതി ഉയരുന്നുണ്ട്. ഇവ പരിശോധിച്ച് അനർഹരെ ഒഴിവാക്കി അർഹതയുള്ളവരെ ഉൾപ്പെടുത്തും. മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണത്തിലുണ്ടായ പിഴവാണ് അനർഹർ ഉൾപ്പെടാനും അർഹർ ഒഴിവാക്കപ്പെടാനും ഇടയാക്കിയത്. ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയുള്ള ഗൃഹനായിക തൊഴിൽ കോളത്തിൽ ഗൃഹഭരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് മാർക്ക് നഷ്ടപ്പെടാൻ ഇത് ഇടയാക്കും. അതേസമയം, തൊഴിലിെല്ലന്ന് രേഖപ്പെടുത്തിയിട്ടുള്ളവർക്ക് മാർക്ക് ലഭിക്കും. സമ്പന്ന കുടുംബത്തിലെയും ദരിദ്രകുടുംബത്തിലെയും വിധവകൾക്ക് ഭക്ഷ്യ സുരക്ഷ നിയമത്തിൽ ഒരേ മാർക്കാണ് നിഷ്കർഷിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ചില ന്യൂനതകൾ മത്സ്യത്തൊഴിലാളി മേഖലയിൽ കൂടുതൽ ദോഷം ചെയ്തു. ഇവയെല്ലാം വളരെ ഗൗരവമായി പരിശോധിച്ച് അനർഹരെ പൂർണമായി ഒഴിവാക്കി അർഹരെ ഉൾപ്പെടുത്തും. ഇതിന് കുറച്ച് സമയം വേണ്ടിവരും. പുതിയ കാർഡ് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തീകരിച്ചശേഷം ആക്ഷേപങ്ങൾ പരിശോധിക്കും. മുൻഗണനപ്പട്ടിക കുറ്റമറ്റതാക്കാൻ ജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും മന്ത്രി അഭ്യർഥിച്ചു. അഡ്വ. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.കെ. സുശീലൻ, പ്രേംകുമാർ, ബ്ലോക്ക് അംഗം മേഘ വേണു, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ വിജി ഉത്തമൻ, ഷീബ സത്യൻ, ഡോ. അരുൺ മിത്ര എന്നിവർ സംസാരിച്ചു. തോട്ടപ്പള്ളിയിലെ മദ്യവിൽപനശാല അടച്ചുപൂട്ടണം -കെ.സി. വേണുഗോപാൽ എം.പി തോട്ടപ്പള്ളി: മത്സ്യബന്ധനഗ്രാമമായ തോട്ടപ്പള്ളിയെ കുരുതിക്കളമാക്കാൻ വേണ്ടിയാണ് അവിടെ സർക്കാർ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റ് തുടങ്ങിയതെന്ന് കെ.സി. വേണുഗോപാൽ എം.പി. നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെ പ്രവർത്തിച്ച മദ്യവിൽപനശാലയിൽനിന്നാണ് അപകടത്തിൽപെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യം വാങ്ങിയത് എന്ന് ആരോപണമുണ്ട്. കടൽതീരത്ത് കുട്ടികൾ അപകടത്തിൽപെട്ടതി​െൻറ ഉത്തരവാദിത്തം സർക്കാറിന് മാത്രമാണ്. സംഭവത്തിൽ ഉടൻ അന്വേഷണത്തിന് ഉത്തരവിടണം. മൂന്നുദിവസമായി മദ്യവിൽപനശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം ചെയ്തെങ്കിലും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ല. മുമ്പ് അമ്പലപ്പുഴ േബ്ലാക്കിൽ ഒരു ഔട്ട്ലെറ്റാണ് ഉണ്ടായിരുന്നതെങ്കിൽ സുപ്രീംകോടതി വിധിക്കുശേഷം രണ്ടെണ്ണം തുറന്നു.
Show Full Article
TAGS:LOCAL NEWS 
Next Story