Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകവി രമേശന് സ്വീകരണം

കവി രമേശന് സ്വീകരണം

text_fields
bookmark_border
കളമേശ്ശരി: ഇടപ്പള്ളി ടോൾ എ.കെ.ജി ഗന്ഥശാല ഹാളിൽ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നേടിയ നൽകി. പുരോഗമന കലാസാഹിത്യ സംഘം കളമശ്ശേരി മേഖല കമ്മിറ്റിക്ക് വേണ്ടി ജില്ല കമ്മിറ്റി അംഗമായ എൻ.കെ. വാസുദേവനും ഗ്രന്ഥശാലക്കുവേണ്ടി പ്രസിഡൻറ് പ്രഫ. തോമസ് മാത്യുവും കവിയെ ആദരിച്ചു. എസ്. രമേശൻ മറുപടി പ്രസംഗം നടത്തി. പ്രഫ. തോമസ് മാത്യു അധ്യക്ഷനായ ചടങ്ങിൽ അവാർഡിന് അർഹമായ 'ഹേമന്തത്തിലെ പക്ഷി' കൃതി കെ.വി. അനിൽകുമാർ പരിചയപ്പെടുത്തി. നോവലിസ്റ്റ് ലത ലക്ഷ്മി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുനിൽനാഥ്, ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, അഡ്വ. കെ. മോഹനചന്ദ്രൻ, ജോർജ് ഫ്രാൻസിസ് ്എന്നിവർ സംസാരിച്ചു. കരിയപ്പിള്ളി ബക്കർ, ആൻറി ജോസ് എന്നിവരുടെ നേതൃത്വത്തിൽ എ.കെ.ജി ഗ്രന്ഥശാല സീനിയർ സിറ്റിസൺസ് ഫോറം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പ്രഫ. തോമസ് മാത്യു പാരിതോഷികം വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story