Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആനക്കൊമ്പ് കേസ്​:...

ആനക്കൊമ്പ് കേസ്​: മനീഷ്ഗുപ്തയെ തെളിവെടുപ്പിന് കൊണ്ടുവന്നു

text_fields
bookmark_border
കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് വനംവകുപ്പി​െൻറ പിടിയിലായ എറണാകുളം കടവന്ത്ര സ്വദേശി മനീഷ്കുമാർ ഗുപ്തയെ പെരുമ്പാവൂർ കോടനാട് റേഞ്ച് ഓഫിസിൽനിന്ന് തെളിവെടുപ്പിനായി കൊച്ചിയിൽ കൊണ്ടുവന്നു. കടവന്ത്രയിലെ ഇയാളുടെ വീട്ടിലും ഇയാൾക്ക് ആനക്കൊമ്പ് നൽകിയ മേനാച്ചേരി ജോസി​െൻറ അങ്കമാലി നായത്തോടിെല വീട്ടിലും ആലുവ പറവൂർ കവലയിൽ ആനയെ ജോലിയെടുപ്പിച്ചിരുന്ന തടിമില്ലിലും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഫനിക് ലാലി​െൻറ നേതൃത്വത്തിൽ തെളിവെടുത്തു. പറവൂർ കവലയിൽ ജോസി​െൻറ ഉമ സോമില്ലിലാണ് ആനയെ പണിയെടുപ്പിച്ചിരുന്നത്. തടിമില്ല് നിന്ന സ്ഥലത്ത് ഇപ്പോൾ പുതിയ കെട്ടിടമാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് െചരിഞ്ഞ ശശീന്ദ്രൻ എന്ന ആനയുടെ കൊമ്പുകളാണ് സൂക്ഷിക്കാനായി തന്നെ ഏൽപിച്ചതെന്നാണ് മനീഷ്ഗുപ്തയുടെ മൊഴി. ത​െൻറ ചാർട്ടേഡ് അക്കൗണ്ടൻറി​െൻറ ബന്ധുവാണ് ജോസ് എന്നും ഈ പരിചയം വെച്ചാണ് ആനക്കൊമ്പ് സൂക്ഷിക്കാൻ ഏൽപിച്ചതെന്നും മനീഷ് ഗുപ്ത പറയുന്നു. എന്നാൽ, ജോസി​െൻറ പക്കൽനിന്ന് വിലയ്ക്ക് വാങ്ങിയ ആനക്കൊമ്പുകൾ ആവശ്യമായ രേഖകളില്ലാതെ മനീഷ്ഗുപ്ത വീട്ടിൽ സൂക്ഷിക്കുകയും പലരെയും ആനക്കൊമ്പ് കാണിച്ചുകൊടുക്കുകയും ചെയ്തെന്നാണ് വനംവകുപ്പ് അധികൃതർക്ക് രഹസ്യവിവരം ലഭിച്ചത്. ജോസിനെ തിരക്കി ഫനിക് ലാലി​െൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച വൈകീട്ട് നായത്തോടിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story