Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:47 AM GMT Updated On
date_range 26 Jun 2017 8:47 AM GMTkwt gen 2 കുവൈത്ത് അമീർ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു
text_fieldsbookmark_border
kwt gen 2 കുവൈത്ത് അമീർ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു blerb കേരളവും സന്ദർശിക്കുമെന്ന് സൂചന കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പട്ടു. നാഷനൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹും അമീറിനെ അനുഗമിക്കുന്നുണ്ട്. മസ്ജിദ് അൽ കബീറിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത ശേഷമാണ് അമീർ ഡൽഹിയിലേക്ക് തിരിച്ചത്. കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് അൽസബാഹ്, പാർലിമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ജാബിർ മുബാറക് അൽ സബാഹ് തുടങ്ങി രാജകുടുംബത്തിലെയും ഭരണ രംഗത്തെയും പ്രമുഖർ അമീറിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചികിത്സാർത്ഥം പത്തു ദിവസം ഇന്ത്യയിൽ തങ്ങുന്ന അമീർ കേരളത്തിലും സന്ദർശനം നടത്തുമെന്നാണ് സൂചന.
Next Story