Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 2:15 PM IST Updated On
date_range 26 Jun 2017 2:15 PM ISTatt all correcton പേജ് 11ൽ വെച്ച ഇൗ വാർത്ത മാറ്റിവെക്കുക കർഷകെൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറ് ഒളിവിൽ
text_fieldsbookmark_border
കർഷകെൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറ് ഒളിവിൽ പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ കാവിൽപുരയിടത്തിൽ തോമസ് തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയ കൂരാച്ചുണ്ട് വില്ലേജ് അസിസ്റ്റൻറ് സലീഷ് തോമസ് ഒളിവിലാണെന്ന് പൊലീസ്. തോമസിെൻറ ആത്മഹത്യ കുറിപ്പിലും ഭാര്യയുടെ മൊഴിയിലും സലീഷിനെതിരെ പരാമർശമുണ്ടായിരുന്നു. ആത്മഹത്യ കുറുപ്പിൽ പരാമർശമുള്ള മെന്ന് അന്വേഷണ ചുമതലയുള്ള സി.ഐ സുനിൽകുമാർ മാധ്യമത്തോടു പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് തെൻറ ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് തോമസ് വില്ലേജ് ഒാഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ഓഫിസിനു സമീപത്ത് നിർത്തിയിട്ട ഇദ്ദേഹത്തിെൻറ ബൈക്കിൽനിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. പിതാവ് ഒസ്യത്തായി നൽകിയ ഭൂമിയിൽ 80 സെൻറ് ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതോടെയാണ് പരാതിയുണ്ടെന്നു പറഞ്ഞ് നികുതി വില്ലേജ് അധികൃതർ സ്വീകരിക്കാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story