Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 2:15 PM IST Updated On
date_range 26 Jun 2017 2:15 PM ISTസംരക്ഷണഭിത്തി ഇടിയുന്നു: വീട് അപകടാവസ്ഥയിൽ
text_fieldsbookmark_border
കിഴക്കമ്പലം: തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് സംരക്ഷണഭിത്തി ഇടിഞ്ഞുതുടങ്ങിയതോടെ വീട് അപകടാവസ്ഥയിൽ. കിഴക്കമ്പലം പഞ്ചായത്ത് മാളേയ്ക്കമോളം കോളനിയിലെ ബിജു ആൻറണിയുടെ വീടിനാണ് അപകടഭീഷണി. വീടിനുപിന്നിലെ ആറരയടി താഴ്ചയുള്ള മൺതിട്ടയുടെ കുറച്ചുഭാഗമാണ് ഇപ്പോൾ ഇടിഞ്ഞിട്ടുള്ളത്. തുടർച്ചയായി പെയ്യുന്ന മഴയിൽ ഭിത്തി മുഴുവൻ ഇടിയാനുള്ള സാധ്യതയുണ്ട്. ഭിത്തി വീണാൽ വീട് പൂർണമായും തകരും. അരയ്ക്കുതാഴെ തളർന്ന ബിജുവും അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. കുടുംബത്തിെൻറ ൈദന്യാവസ്ഥയെത്തുടർന്ന് നാളുകൾക്കുമുമ്പ് വിവിധ സംഘടകൾ പണിതുനൽകിയ വീടാണിത്. അപകടാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വൻദുരന്തത്തിന് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. നഷ്ടമെന്ന് പറഞ്ഞ് കെ.എസ്.ആർ.ടി.സി സർവിസ് അവസാനിപ്പിക്കാൻ നീക്കം കിഴക്കമ്പലം: നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് പെരുമ്പാവൂർ--തൃപ്പൂണിത്തുറ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിർത്തലാക്കാൻ നീക്കം. അതേസമയം, ആൾത്തിരക്കുള്ള റൂട്ടിൽ സ്ഥിരമായി ഓടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും സ്വകാര്യ ബസുടമകളെ സഹായിക്കാനാണ് സർവിസ് അവസാനിപ്പിക്കുന്നതെന്നും ആരോപിച്ച് നാട്ടുകാർ രംഗത്ത്. നാട്ടുകാരുടെ കാലങ്ങളായുള്ള അഭ്യർഥനയുടെയും കാത്തിരിപ്പിെൻറയും ഫലമായാണ് പെരുമ്പാവൂർ-തൃപ്പൂണിത്തുറ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് അനുവദിച്ചത്. ആദ്യകാലങ്ങളിൽ രണ്ട് ബസ് സർവിസ് നടത്തിയിരുന്നെങ്കിലും പിന്നീട് പലകാരണങ്ങൾ പറഞ്ഞ് ഒരെണ്ണം അവസാനിപ്പിച്ചു. സർവിസ് നഷ്ടമാണെന്ന കണക്കുകൾ ചൂണ്ടിക്കാട്ടി ശേഷിക്കുന്ന സർവിസും അവസാനിപ്പിക്കാനാണ് നീക്കം. എന്നാൽ, നല്ല ആൾത്തിരക്കുള്ള റൂട്ടാണിതെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരമായി ഓടാത്തതാകാം കലക്ഷൻ കുറയാൻ കാരണം. ജീവനക്കാരില്ല, വാഹനമില്ല എന്നിങ്ങനെ കാരണങ്ങൾ പറഞ്ഞ് പലപ്പോഴും ട്രിപ് മുടക്കുന്നത് പതിവാണ്. ഇതേതുടർന്നാണ് സർവിസ് നിർത്തലാക്കാനുള്ള ശ്രമം. ചില സ്വകാര്യ ബസുടമകളെ സഹായിക്കുന്നതിനാണ് സർവിസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. അതിന് ശക്തിപകരുന്നതാണ് പുതിയ നീക്കം. കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥർ അതിന് ഒത്താശചെയ്യുന്നതായും ആരോപണമുണ്ട്. വൈകീട്ട് ഏഴ് കഴിഞ്ഞാൽ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് പെരുമ്പാവൂർക്ക് ബസില്ലാത്ത അവസ്ഥയാണ്. യാത്രക്കാർ മറ്റ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പല സ്വകാര്യബസും ഇടക്കുെവച്ച് ട്രിപ് മുടക്കുന്നതും പതിവാണ്. ആർ.ഡി.ഒക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ബിസിനസ് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒ.പി കിഴക്കമ്പലം: പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂലൈ ഒന്ന് മുതൽ വൈകീട്ട് ഒ.പി പ്രവർത്തനം ആരംഭിക്കും. ഡോ. സജി സുബ്രഹ്മണ്യൻ, ഡോ. ദിപു രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പുതിയരോഗികൾക്ക് സെപ്റ്റംബർ 30 വരെ കൺസൽട്ടേഷൻ സൗജന്യമായിരിക്കും. പഴയരോഗികൾക്ക് കൺസൽട്ടേഷനിൽ ഇളവ് ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ചെസ്റ്റ് പെയിൻ യൂനിറ്റിെൻറ സേവനവും ലഭ്യമാണ്. ഹെൽപ് ലൈൻ: 7025872205.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story