Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോപ്പുംപടി മേഖലയില്‍...

തോപ്പുംപടി മേഖലയില്‍ മോഷണം വ്യാപകം

text_fields
bookmark_border
മട്ടാഞ്ചേരി: തോപ്പുംപടി മേഖലയില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. രണ്ടാഴ്ചക്കിടെ തോപ്പുംപടി സ്റ്റേഷന്‍ പരിധിയിലെ കരുവേലിപ്പടി ഭാഗത്ത് മോഷ്ടാക്കള്‍ കവർന്നത് 16 പവ​െൻറ ആഭരണങ്ങളും 1.75 ലക്ഷത്തിലേറെ രൂപയുമാണ്. കരുവേലിപ്പടി സപ്ലൈകോ ഔട്ട്ലറ്റിന് സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്നാണ് അടുത്തടുത്ത ദിവസങ്ങളിലായി എട്ട് പവന്‍ വീതം മോഷണം പോയത്. ഇതി‍​െൻറ അന്വേഷണം പുരോഗമിക്കവെയാണ് കഴിഞ്ഞാഴ്ച സപ്ലൈകോ ഔട്ട്ലറ്റിൽനിന്ന് ഒന്നേ മുക്കാൽ ലക്ഷത്തിലേറെ കവര്‍ന്നത്. കരുവേലിപ്പടിയിലെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്നത് തമിഴ്നാട് സ്വദേശിയാണെന്ന വിവരം പൊലീസിന് ലഭിച്ചതായി വിവരമുണ്ട്. ഇയാള്‍ പിടിയിലായതായും സൂചനയുണ്ട്. ഏതാനും മാസംമുമ്പ് തോപ്പുംപടി ഭാഗത്തെ പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 30 പവനോളം മോഷണം പോയിരുന്നു. ഈ കേസിലും പ്രതികളെക്കുറിച്ച് വിവരമില്ല. രാത്രിയിലാണ് ഇവിടങ്ങളില്‍ മോഷണം നടക്കുന്നത്. പൊലിസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതാണ് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നത്. ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന സംഘവും വ്യാപകമാണ്. ഇത്തരം സംഘങ്ങള്‍ മട്ടാഞ്ചേരി സ്റ്റേഷന്‍ പരിധിയിൽ സജീവമാണ്. നസ്റത്ത്, ചുള്ളിക്കല്‍ ഭാഗങ്ങളിൽ ഇരുചക്ര വാഹനം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാണ്. മോഷ്ടിച്ച വാഹനം എന്തിന് ഉപയോഗിച്ച ശേഷമാണ് തിരികെ ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷിക്കില്ല. പരാതി നല്‍കുന്നതിനുമുമ്പ് വാഹനം ലഭിച്ചാല്‍ പിന്നീട് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉടമതന്നെ ഉത്തരവാദിയാകുന്ന അവസ്ഥയാണ്. മഴക്കാലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, പൊലീസും െറസിഡൻറ് അസോസിയേഷനുകളും സഹകരിച്ച് രാത്രി പട്രോളിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story