Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ; മരം കടപുഴകി കെട്ടിടം തകർന്നു

text_fields
bookmark_border
ആലുവ: വൻമരം വീണ് കെട്ടിടം തകർന്നു. നാല് കടമുറിയുള്ള കെട്ടിടമാണ് തകർന്നത്. ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ കീഴ്മാട്-ചൊവ്വര ജങ്കാർ കവലയിലാണ് അപകടം. കാലപ്പഴക്കം ഏറെയുള്ള വാകമരം ശനിയാഴ്ച രാവിലെ ഏേഴാടെയാണ് കടപുഴകിയത്. രാവിലെയായതിനാൽ ആളപായം ഉണ്ടായില്ല. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ മരുന്നുകട പാടെ തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മൂന്നുവർഷം മുമ്പ് ഈ മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പതിവുപോലെ അവഗണിക്കപ്പെടുകയായിരുന്നു. അപകടകരമായ മരങ്ങൾ വെട്ടിമാറ്റുന്നതിൽ അധികൃതർ അലംഭാവം തുടരുകയാണ്. ഒരുവർഷം മുമ്പ് നഗരത്തിലെ അപകടാവസ്ഥയിലായ മരം വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. ആലുവ എസ്.എന്‍ പുരം ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന അസീസി െലയ്നില്‍ ദേശത്ത് വീട്ടില്‍ ടി.കെ. സുരേഷാണ് (45) കഴിഞ്ഞവര്‍ഷം ജൂണ്‍ 23ന് മരിച്ചത്. നഗരത്തിലും സമീപപ്രദേശങ്ങളിലും അപകടകരമായ രീതിയിൽ നിരവധി മരങ്ങൾ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ആഴ്ച ആലുവയിലെ പൊതുമരാമത്ത് എൻ.ജി.ഒ ക്വാര്‍ട്ടേഴ്‌സിൽ മരം വീടിന് മുകളിലേക്ക് മറിഞ്ഞിരുന്നു. വീടി​െൻറ മേൽക്കൂര തകര്‍ന്നിരുന്നു. കൊങ്ങോര്‍പ്പിള്ളി സ്‌കൂളിലെ അധ്യാപികയായ നദീറ മാഹിനും കുടുംബവും താമസിക്കുന്ന വീടാണിത്. കുട്ടികളടക്കമുള്ള കുടുംബം ഉറങ്ങുകയായിരുന്നെങ്കിലും രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS
Next Story