Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:30 AM GMT Updated On
date_range 25 Jun 2017 9:30 AM GMTകുട്ടനാട്ടിൽ കർഷകർ വീണ്ടും സമരത്തിലേക്ക്
text_fieldsbookmark_border
ആലപ്പുഴ: നെൽകർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കുട്ടനാട്ടിലെ കർഷകർ വീണ്ടും സമരത്തിലേക്ക്. കർഷകസംഘടനകളുടെ കൂട്ടായ്മയായ കുട്ടനാട് കർഷക സംരക്ഷണസമിതിയാണ് ആറുദിവസത്തെ സത്യഗ്രഹസമരത്തിന് നേതൃത്വം നൽകുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകരുടെ വീട്ടാവശ്യങ്ങൾക്ക് എടുക്കുന്ന എല്ലാ ബാങ്ക് വായ്പയും കാർഷിക വായ്പയായി കണക്കാക്കി നാലുശതമാനം പലിശമാത്രം ഈടാക്കുക, കാർഷിക വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്ന പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കുക, ദേശീയ പ്രാധാന്യമുള്ള കാർഷിക പരിസ്ഥിതി മേഖലയായി കുട്ടനാടിെന പ്രഖ്യാപിക്കുക, കർഷകർ നേരിടുന്ന പ്രതിസന്ധി പഠിക്കാൻ കേന്ദ്രസംഘത്തെ അയക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സമിതി ചെയർമാൻ തോമസ് പീലിയാനിക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ ജൂലൈ ഒന്നുവരെ നീളുന്ന സമരം രാമങ്കരി പി.എച്ച്.ഡി ഗ്രൗണ്ടിൽ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ആേൻറാ ആൻറണി, എൻ.കെ. പ്രേമചന്ദ്രൻ, ജോയ്സ് ജോർജ്, എം.എൽ.എമാരായ പി.സി. ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. എൻ. ജയരാജ്, കെ. സുരേഷ്കുറുപ്പ്, മോൻസ് ജോസഫ്, എ.എം. ആരിഫ്, യു. പ്രതിഭ ഹരി, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, ഡി.സി.സി പ്രസിഡൻറ് എം. ലിജു, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ എന്നിവർ പങ്കെടുക്കും. സമിതി ജനറൽ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ പി.കെ. ഗോപാലകൃഷ്ണൻ നായർ, ജോസി പുതുമന എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story