Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:25 AM GMT Updated On
date_range 25 Jun 2017 9:25 AM GMTനവകേരള എക്സ്പ്രസ് പര്യടനം സമാപിച്ചു
text_fieldsbookmark_border
കൊച്ചി: ഒരുവർഷത്തെ സർക്കാർ നേട്ടങ്ങൾ അവതരിപ്പിച്ച നവകേരള എക്സ്പ്രസിെൻറ ജില്ലയിലെ പര്യടനം അവസാനിച്ചു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് സഞ്ചരിക്കുന്ന പ്രദർശനം സംഘടിപ്പിച്ചത്. സർക്കാറിെൻറ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസസംരക്ഷണനയം, ലൈഫ് എന്നീ പ്രധാന പദ്ധതികളുടെയും മറ്റ് വികസന- ക്ഷേമ പദ്ധതികളുടെയും ത്രിമാന മാതൃകകളും വിഡിയോ ചിത്രങ്ങളും പ്രദർശനവാഹനത്തിലുണ്ട്. ജില്ലയിലെ സമാപനദിവസത്തെ പ്രദർശനയാത്ര രാവിലെ പെരുമ്പാവൂരിൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ യാത്ര ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് നടന്ന സ്വീകരണയോഗം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയിൽ സ്വീകരണച്ചടങ്ങ് നഗരസഭാധ്യക്ഷ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരിയിൽ നടന്ന നവകേരള എക്സ്പ്രസിെൻറ സ്വീകരണയോഗത്തിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ യോഗം ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തിയിൽ സ്വീകരണയോഗം പഞ്ചായത്ത് പ്രസിഡൻറ് റഞ്ചി കുര്യൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മരടിൽ നടത്തിയ പ്രദർശനത്തോടെ ജില്ലയിലെ നവകേരള എക്സ്പ്രസിെൻറ യാത്ര സമാപിച്ചു.
Next Story