Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:25 AM GMT Updated On
date_range 25 Jun 2017 9:25 AM GMTസർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ഉടൻ നടപടി ^ജില്ല വികസനസമിതി
text_fieldsbookmark_border
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ഉടൻ നടപടി -ജില്ല വികസനസമിതി കാക്കനാട്: പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ വികസനസമിതി യോഗത്തിൽ അറിയിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും രോഗികൾക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളതെന്നും എൽദോ എബ്രഹാം ഉന്നയിച്ച പരാതിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഫിസിഷ്യൻ ഒരുമാസമായി അവധിയിലാണ്. പനി ക്ലിനിക് ആരംഭിച്ചിട്ടില്ല. കല്ലൂർക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഇല്ലെന്നും അടിയന്തരമായി നിയമനം നടത്തണമെന്നും എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മൂന്നുഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും രണ്ടുപേർ ജോലിക്ക് ഹാജരായിട്ടില്ല. പ്രാദേശികമായി ആരെയെങ്കിലും നിയമിക്കാൻ കഴിയുമെങ്കിൽ അക്കാര്യം പരിഗണിക്കാമെന്നും ഡി.എം.ഒ അറിയിച്ചു. പിറവം, പറവൂർ താലൂക്ക് ആശുപത്രികളിലാണ് ഇപ്പോൾ ഡയാലിസിസ് യൂനിറ്റ് അനുവദിച്ചിട്ടുള്ളത്. മുവാറ്റുപുഴ ജനറൽ ആശുപത്രിയുടെ കാര്യം അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ അപകടങ്ങൾ പതിവാകുന്നത് സംബന്ധിച്ചും എം.എൽ.എ ആക്ഷേപമുന്നയിച്ചു. മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കണമെന്ന് കലക്ടർ നിർദേശിച്ചു. കൂടാതെ, ജില്ലയിലെ അപകടസാധ്യത മേഖലകൾ കണ്ടെത്തി ലിസ്റ്റ് തയാറാക്കി അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു. മൂവാറ്റുപുഴ എം.സി റോഡും പുത്തൻകുരിശ് റോഡും ചേർത്ത് പുതിയ പദ്ധതി റോഡ് സുരക്ഷ കൗൺസിലിെൻറ അനുമതിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്് അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിെൻറ പ്രവർത്തനം മൂന്നുദിവസത്തിൽനിന്ന് രണ്ടു ദിവസമാക്കി കുറെച്ചന്നും ഇത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുെന്നന്നും പ്രഫ. കെ.വി. തോമസ് എം.പിയുടെ പ്രതിനിധി ശിവദത്തൻ പരാതി ഉന്നയിച്ചു. ഇക്കാര്യം ആശുപത്രി സൂപ്രണ്ടിെൻറ ശ്രദ്ധയിൽപെടുത്താൻ കലക്ടർ ഡി.എം.ഒക്ക് നിർദേശം നൽകി. റേഷൻ കാർഡുകളിലെ മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്തി പുറത്തക്കാൻ നടപടി സ്വീകരിക്കണമെന്നും ശിവദത്തൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പഞ്ചായത്തുതലത്തിൽ ലിസ്റ്റ് തയാറാക്കി സപ്ലൈ ഓഫിസർക്ക് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ജലഗതാഗതത്തിന് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എം.എൽ.എ പരാതി ഉന്നയിച്ചു. ഒരുകോടി രൂപക്ക് എസ്റ്റിേമറ്റ് തയാറാക്കി അന്തിമ അനുമതി ലഭിച്ചപ്പോൾ 40 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ട പൊതുമരാമത്ത് വകുപ്പിെൻറ നടപടിയെ അദ്ദേഹം വിമർശിച്ചു. കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല, പ്ലാനിങ് ഓഫിസർ സാലി ജോസഫ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Next Story