Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
എം.ജി പി.ജി ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്േട്രഷൻ ജൂലൈ ഒന്ന് മുതൽ കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് േകാളജുകളിലെ, ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ (പി.ജി) േപ്രാഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്േട്രഷൻ ജൂലൈ ഒന്നു മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും പട്ടിക ജാതി / പട്ടിക വർഗ (എസ്.സി/എസ്.ടി)/സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ. ബി.സി)/മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ബി.എഫ്.സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മ​െൻറ് നടത്തും. ഓൺലൈൻ രജിസ്േട്രഷൻ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ PGCAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താവുന്നതാണ്. അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷക​െൻറ പേര്, ഇ-മെയിൽ വിലാസം, ജനനത്തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ച ശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ ഒടുക്കേണ്ടണ്ടതാണ്. അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 1000/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിനു 500/- രൂപയുമാണ്. ഇത്തരത്തിൽ അപേക്ഷ ഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷക​െൻറ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷക​െൻറ ആപ്ലിക്കേഷൻ നമ്പറായിരിക്കും ലോഗിൻ ഐ.ഡി ഓൺലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷക​െൻറ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതുമാണ്. ഓൺലൈൻ രജിസ്േട്രഷൻ ജൂലൈ 20വരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. അദ്യ അലോട്ട്മ​െൻറ് ജൂലൈ 31ന് നടത്തും. ഓൺലൈൻ പേമ​െൻറ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നുള്ളതാണ് ഈ വർഷത്തെ ഏകജാലക പ്രവേശനത്തി​െൻറ പ്രത്യേകത. മാനേജ്മ​െൻറ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന േകാളജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി ഓരോ േകാളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന േകാളജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. എൻ.ആർ.ഐ/വികലാംഗ/സ്പോർട്സ്/കൾച്ചറൽ/സ്റ്റാഫ് ക്വോട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന േകാളജുകളിൽ ജൂലൈ 14നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനു പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. സ്പോർട്സ്/കൾച്ചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മ​െൻറ്/കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. േകാളജ് അധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്ക് അനുസൃതമായി തന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കേണ്ടണ്ടതാണ്. േകാളജ് അധികൃതർ തങ്ങളുടെ ഇ--മെയിൽ ദിനേന പരിശോധിക്കേണ്ടതാണ്. ഇ-മെയിൽ : pgcap@mgu.ac.in. ഹെൽപ് ലൈൻ നം: 0481 6555563. പരീക്ഷഫലം 2016 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി(നോൺ സി.എസ്.എസ് ൈപ്രവറ്റ്-സപ്ലിമ​െൻററി), നാലാം സെമസ്റ്റർ എം.എസ്സി. (നോൺ സി.എസ്.എസ് റഗുലർ/സപ്ലിമ​െൻററി/ൈപ്രവറ്റ് സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല ഏഴുവരെ സ്വീകരിക്കും. 2017 മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി (പുതിയ സ്കീം - 2008 മുതലുള്ള അഡ്മിഷൻ) സപ്ലിമ​െൻററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല ഏഴുവരെ സ്വീകരിക്കും. 2016 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.എസ്.എസ് - റഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല ഏഴുവരെ സ്വീകരിക്കും. സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2016 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടെക് കമ്പ്യൂട്ടർ സയൻസ് ടെക്നോളജി (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. CAT-MGU റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു എം.ജി സർവകലാശാല വിവിധ പഠനവകുപ്പുകളിലെ പി.ജി പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ (CAT - MGU) റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയ വിദ്യാർഥികൾക്കുള്ള ആദ്യ കൗൺസലിങ്ങ് സർവകലാശാല അസംബ്ലിഹാളിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തും. യോഗ്യത നേടിയവരുടെ ലിസ്റ്റും വിശദ നിർദേശങ്ങളും www.cat.mgu.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സർവകലാശാല പഠനവകുപ്പുകളിലെ വിവിധ എം.എ, എം.എസ്സി, എൽഎൽ.എം, എം.ടി.ടി.എം േപ്രാഗ്രാമുകളുടെ റാങ്ക് ലിസ്റ്റുകളും എം.എഡ് പ്രവേശനപ്പരീക്ഷയുടെ മാർക്കുകളുമാണ് പ്രസിദ്ധീകരിക്കുന്നത്. എം.ബി.എ പ്രവേശനം: ഇൻറർവ്യൂവും ഗ്രൂപ് ഡിസ്കഷനും ജൂൺ 28ന് എം.ജി സർവകലാശാല 2017-18 അധ്യയന വർഷത്തെ എം.ബി.എ അഡ്മിഷനു നടത്തിയ KMAT/CAT/CMAT പരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകർക്കായുള്ള ഗ്രൂപ് ഡിസ്കഷനും ഇൻറർവ്യൂവും ജൂൺ 28ന് സ്കൂൾ ഓഫ് മാനേജ്മ​െൻറ് ബിസിനസ് സ്റ്റഡീസിൽെവച്ച് നടത്തും. മെമ്മോ കാർഡ് ലഭിക്കാത്ത അപേക്ഷകർ ജൂൺ 28ന് മുമ്പായി 0481 - 2732288 നമ്പറിൽ ബന്ധെപ്പടുക. പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷഫലം സ്കൂൾ ഓഫ് എൻവയൺമ​െൻറൽ സയൻസസ് 2016 സെപ്റ്റംബറിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story