Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:48 AM GMT Updated On
date_range 24 Jun 2017 9:48 AM GMTമാവേലിക്കരയില്‍ 700 കുടുംബത്തിന് അരി നൽകി
text_fieldsbookmark_border
മാവേലിക്കര: റമദാന്‍ പ്രമാണിച്ച് മാവേലിക്കര നഗരസഭയുടെ സഹകരണത്തോടെ ഇറാം ആൻഡ് ഐ.ടി.എല്‍ ഗ്രൂപ്പുകളുടെ ചെയര്‍മാനും എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് നഗരസഭ പ്രദേശത്ത് 700 കുടുംബത്തിന് അരിവിതരണം നടത്തി. അഞ്ചുകിലോ അരി വീതമാണ് നല്‍കിയത്. ചടങ്ങിെൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി അബ്ദുൽ വാഹിദ് അല്‍ഖാസിമി റമദാന്‍ സന്ദേശം നല്‍കി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സതി കോമളന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ സജിനി ജോണ്‍, വിജയമ്മ ഉണ്ണികൃഷ്ണന്‍, അഡ്വ. നവീൻ മാത്യു ഡേവിഡ്, ജയശ്രീ അജയകുമാര്‍, ബി.ജെ.പി പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ എസ്. രാജേഷ്, കോണ്‍ഗ്രസ് പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ കെ. ഗോപന്‍, നഗരസഭ എൻജിനീയര്‍ ഡി. ജയദാസ് എന്നിവര്‍ സംസാരിച്ചു. സ്കൂൾ ബസ് ഉദ്ഘാടനം ഇന്ന് തൃക്കുന്നപ്പുഴ: പല്ലന ഗവ. എൽ.പി സ്കൂളിലേക്ക് വയലാർ രവി എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസ് ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 1.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് അമ്മിണി അധ്യക്ഷത വഹിക്കും. റേഷൻ കാർഡ് വിതരണം ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ റേഷൻ കാർഡ് വിതരണം ശനിയാഴ്ച റേഷൻകട നമ്പർ 35 മുരിക്കുംമൂട്, നമ്പർ 43 ജി.ഡി.എം ഓഡിറ്റോറിയത്തിന് സമീപം, നമ്പർ 60 ഇടശ്ശേരി ജങ്ഷൻ, നമ്പർ 62 ഞാവക്കാട് സ്കൂൾ, ഐക്യജങ്ഷൻ, നമ്പർ 254 കെ.പി.എ.സി ജങ്ഷൻ, നമ്പർ 263 രണ്ടാംകുറ്റി എന്നിവിടങ്ങളിൽ നടക്കും.
Next Story