Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ കോടതി...

വ്യാജ കോടതി ഉത്തരവി​െൻറ മറവിൽ കടമുറി ഒഴിപ്പിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ

text_fields
bookmark_border
കൊച്ചി: കടമുറി ഒഴിപ്പിക്കാൻ വീട്ടമ്മ ഉപയോഗിച്ച വ്യാജ ഹൈകോടതി ഉത്തരവ് ഹാജരാക്കാൻ പാലക്കാട് ആർ.ഡി.ഒക്ക് ഹൈകോടതി നിർദേശം. വിവാദ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ഒഴിപ്പിച്ച കെട്ടിടത്തി​െൻറ താക്കോൽ തിരികെ നൽകാനും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഒഴിപ്പിക്കും മുമ്പ് കടയുടെ കൈവശക്കാരിയായിരുന്ന പാലക്കാട് പുതുക്കോട് എ.ടി. മൻസിലിൽ നിജാമി​െൻറ ഭാര്യ തബ്സുമിന് താക്കോൽ നൽകാനാണ് ഉത്തരവ്. കോടതി ഉത്തരവെന്ന തരത്തിൽ തബ്സുമി​െൻറ ഭർതൃമാതാവ് ബദറുന്നിസ പാലക്കാട് ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കിയ വ്യാജ ഉത്തരവാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിജാമിന് കുടുംബസ്വത്തിൽനിന്ന് വിഹിതമായി ലഭിച്ച കട പിന്നീട് തബ്സുമി​െൻറ ബന്ധുക്കൾ പണം നൽകി തബ്സുമി​െൻറ പേരിൽ എഴുതിച്ചു. നിജാം ജോലി തേടി വിദേശത്താണ്. തബ്സുമും മകനുമടങ്ങുന്ന കുടുംബം കടമുറിയിൽനിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. കടമുറിയുടെ ഉടമസ്ഥതയെച്ചൊല്ലി ബദറുന്നിസയും തബ്സുമും തമ്മിൽ തർക്കം നിലവിലുണ്ട്. ഇതി​െൻറ പേരിൽ പാലക്കാട് ആർ.ഡി.ഒ മുമ്പാകെ പരാതിയുമുണ്ട്. ഇതിനിടെ, ബദറുന്നിസ നൽകിയ ഹരജിയിൽ പരാതി പരിഗണിച്ച് തീർപ്പാക്കാൻ മേയ് 23ന് ആർ.ഡി.ഒക്ക് നിർദേശം നൽകി സിംഗിൾബെഞ്ച് ഉത്തരവിട്ടു. എന്നാൽ, ഇൗ ഉത്തരവ് മറച്ചുവെച്ച് പൊലീസ് സഹായത്തോടെ കടമുറി ഒഴിപ്പിക്കണമെന്നും ഇതി​െൻറ ഉടമസ്ഥാവകാശം തബ്സുമി​െൻറ പേരിലാക്കിയത് റദ്ദാക്കാൻ നടപടി വേണമെന്നുമുള്ള വ്യാജ ഉത്തരവാണ് ആർ.ഡി.ഒക്ക് ലഭിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിൽ കടമുറി ഒഴിപ്പിക്കുകയും ചെയ്തു. കടയൊഴിപ്പിച്ചത് വ്യാജ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായതോടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി തബ്സും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story