Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:15 PM IST Updated On
date_range 24 Jun 2017 3:15 PM ISTചിത്രപ്രദർശനം
text_fieldsbookmark_border
കൊച്ചി: ബാല്യകാല ഒാർമകളെയും പ്രകൃതിയെയും പ്രമേയമാക്കി തിരുവനന്തപുരം സ്വദേശിനിയും ഡൽഹിയിൽ സ്ഥിരതാമസക്കാരിയുമായ ഡോ. ലക്ഷ്മി ഉണ്ണിത്താെൻറ 'റിഫ്ലക്ഷൻസ്' ഫോേട്ടാ പ്രദർശനം ദർബാർ ഹാളിൽ തുടങ്ങി. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. ഡോ.ടി.പി. ശങ്കരൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. എസ്.എസ്. ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു.78 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വെള്ളിയാഴ്ചവരെയാണ് പ്രദർശനം. വിവരങ്ങൾക്ക്: 9873601684. പുതുവൈപ്പ് എൽ.പി.ജി പ്ലാൻറ് ഉപേക്ഷിക്കുക -സി.പി.െഎ(എം.എൽ) റെഡ്സ്റ്റാർ കൊച്ചി: പുതുവൈപ്പിലെ എൽ.എൻ.ജി പ്ലാൻറ് പൂർണമായും ഉപേക്ഷിക്കണമെന്നും സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സി.പി.െഎ(എം.എൽ) റെഡ്സ്റ്റാർ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സമരസമിതിയെ ചർച്ചക്ക് വിളിക്കുകയും പ്ലാൻറ് നിർമാണത്തിലെ നിയമലംഘനങ്ങളും സുരക്ഷ പ്രശ്നങ്ങളും പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചതും സ്വാഗതാർഹമാണ്. സമരങ്ങൾക്ക് പിന്നിൽ തീവ്രവാദികളും മാവോയിസ്റ്റുകളുമാണെന്ന ആരോപണം സമരത്തെ ദുർബലപ്പെടുത്താനാണ്. സമരക്കാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂേറാ അംഗം പി.ജെ. ജയിംസ്, സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ, ജില്ല സെക്രട്ടറി എം.കെ. കൃഷ്ണൻകുട്ടി, ടി.യു.സി.െഎ സംസ്ഥാന ട്രഷറർ ടി.സി. സുബ്രഹ്മണ്യൻ, ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ജെ. ഷീബ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story