Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസന സന്ദേശത്തിന്...

വികസന സന്ദേശത്തിന് താളം പകര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാട്

text_fields
bookmark_border
കൊച്ചി: വികസന സന്ദേശത്തിന് താളം പകര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന പാട്ടുകള്‍ നവകേരള എക്‌സ്പ്രസ് പര്യടനത്തിന് മിഴിവേകുന്നു. ചെല്ലുന്നിടത്തൊക്കെ നാട്ടുകാരുടെ ആവേശം ഉള്‍ക്കൊണ്ടു പാടുന്ന അദ്ദേഹത്തിന് മണ്ണി​െൻറയും പുഴയുടെയും സംരക്ഷണരാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നു. സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം പാട്ടുകളിലുണ്ട്. ജയചന്ദ്രന്‍ തന്നെ എഴുതി ഈണം പകര്‍ന്ന 'എനിക്കു വേണം ഒരു വീട് ജീവിക്കാനൊരു വീട് ജനിച്ച മണ്ണില്‍ കരുത്തുമായി പഠിച്ചു നാളെയ്ക്കുയര്‍ന്നു നിൽക്കാൻ' എന്ന പാട്ട് എറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. 'ഇന്നിനോടു പാടുക, നാളെക്കായി പാടുക - നല്ല വെള്ളം നാളെയുടെ ജന്മാവകാശം' എന്ന് ജയചന്ദ്രന്‍ താളത്തില്‍ പാടുമ്പോള്‍ കേള്‍വിക്കാര്‍ താളത്തില്‍ ആ വരികള്‍ 'കരളു കൊണ്ടു പാടുന്നു, കടലു പോലെ പാടുന്നു'. ഹരിതകേരളം എക്‌സ്പ്രസ് പര്യടനത്തി​െൻറ ഭാഗമായി നേരേത്ത കടമ്പനാട് ജയചന്ദ്രനും സംഘവും സംസ്ഥാനത്ത് അറുനൂറോളം വേദികളിലെത്തിയിരുന്നു. ഇത്തവണ നവകേരള എക്‌സ്പ്രസി​െൻറ പര്യടനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തി​െൻറയും വികസനത്തി​െൻറയും സന്ദേശം പാടാനാണ് ജയചന്ദ്രനെത്തിയത്. കാല്‍ നൂറ്റാണ്ടായി നാടന്‍ പാട്ടുകളുടെയും വാദ്യങ്ങളുടെയും മേഖലയില്‍ സജീവമായ ഇദ്ദേഹം പാടിയതിലേറെയും പ്രകൃതിയുടെയും മനുഷ്യ​െൻറയും നന്മക്ക്വേണ്ടിയുള്ളവയാണ്. 'ഇത്രയും കാലം പാടിയത് സര്‍ക്കാര്‍ എറ്റെടുത്ത് നടത്തുമ്പോള്‍ അതി​െൻറ ഭാഗമായതില്‍ സന്തോഷമുണ്ട്' -ജയചന്ദ്രന്‍ പറഞ്ഞു. 'തരിശു നിലങ്ങളില്‍ നെല്ല് വിളഞ്ഞത് കൊയ്തത് കണ്ടില്ലേ' എന്നും 'ജില്ലകള്‍ തോറും ഫ്ലാറ്റ് വരുന്നത് നിങ്ങളറിഞ്ഞില്ലേ' എന്നും ഹരിതകേരളം പദ്ധതിയെയും ലൈഫ് പദ്ധതിെയയും കുറിച്ച് ജയചന്ദ്രന്‍ പാടുന്നു. ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും വീടില്ലാത്തവര്‍ക്ക് വീടൊരുക്കാനും സര്‍ക്കാര്‍ മുന്നോട്ടു വരുമ്പോള്‍ പിന്തുണ നൽകേണ്ടത് നമ്മുടെ കടമയാണ്. പദ്ധതിയുടെ സദുദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയുന്നതു കൊണ്ടു തന്നെ കലവറയില്ലാത്ത പിന്തുണയാണ് കാണികളില്‍ നിന്ന് ലഭിക്കുന്നത്, ജയചന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്ക് ലൈഫ് അക്കാദമി ഡയറക്ടറാണ് കടമ്പനാട് ജയചന്ദ്രൻ. ചലച്ചിത്രനടന്‍, പിന്നണിഗായകന്‍ എന്നീ നിലകളിലും സജീവമാണ്. ജിഷ്ണു, ജ്യോതി അനീഷ്, എസ്. വിജയലക്ഷ്മി, എസ്. ചന്ദ്രലാൽ, എസ്.എല്‍. അഖില്‍ദാസ്, സി. രതീഷ്, മണിക്കുട്ടൻ, ബിജിന്‍ ബാബു എന്നിവരാണ് സംഘത്തിലുള്ളത്.
Show Full Article
TAGS:LOCAL NEWS
Next Story