Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:15 PM IST Updated On
date_range 24 Jun 2017 3:15 PM ISTഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും ^ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍
text_fieldsbookmark_border
ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും -ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചി: ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭാവിയെ സംബന്ധിച്ചതാണെന്നും അത് കൂടുതല്‍ ശക്തമാകുമെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ഡോ. അലക്‌സാണ്ടര്‍ ഇവാന്‍ പറഞ്ഞു. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (കെ.സി.സി.ഐ) യു.എ.ഇ എക്‌സ്‌ചേഞ്ചും സംയുക്തമായി ആതിഥ്യമരുളിയ അത്താഴവിരുന്നില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ പ്രവര്‍ത്തിക്കുന്ന വിദേശരാജ്യം ഇന്ത്യയാണ്, 10 ഓഫിസുകളിലായി 950-ലേറെപ്പേര്‍. ഇന്ത്യക്ക് ബ്രിട്ടന്‍ നല്‍കുന്ന പ്രാധാന്യത്തിനുള്ള തെളിവാണിതെന്നും ഇന്ത്യയില്‍ പഠിച്ച് ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തില്‍ ഡോക്ടറേറ്റ് നേടിയ ഇവാന്‍ പറഞ്ഞു. കെ.സി.സി.ഐ ചെയര്‍മാന്‍ രാജ സേതുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഹൈബി ഈഡന്‍ എം.എൽ.എ, കെ.സി.സി.ഐ ഡയറക്ടര്‍ യു.സി. റിയാസ്, കെ.സി.സി.ഐ കണ്ണൂര്‍ മേഖല പ്രസിഡൻറ് ടി. സോമശേഖരൻ, കെ.സി.സി.ഐ വനിത വിഭാഗം കണ്‍വീനര്‍ ലേഖ ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി.ഐ. വൈസ് ചെയര്‍മാന്‍ ആൻറണി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story