Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:13 PM IST Updated On
date_range 24 Jun 2017 3:13 PM ISTറിഫൈനറിയിൽ വാതക ചോർച്ച; തൊഴിലാളികളെ ഒഴിപ്പിച്ചു
text_fieldsbookmark_border
പള്ളിക്കര: കൊച്ചി അമ്പലമുകൾ ബി.പി.സി.എൽ റിഫൈനറിയിൽ ഐ.ആർ.ഇ.പി േപ്രാജക്ടുമായി ബന്ധെപ്പട്ട് വീണ്ടും വാതകചോർച്ച. ഉച്ചക്ക് 12 ഓടെയാണ് വാതകചോർച്ച ശ്രദ്ധയിൽപെട്ടത്. ചോർച്ച ശക്തമായി ദൂരേക്കുവരെ ദുർഗന്ധം വ്യാപിച്ചതോടെ മുഴുവൻ തൊഴിലാളികളെയും ഒഴിപ്പിച്ചു. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ പതിനായിരത്തിൽപരം പേരാണ് ഐ.ആർ.ഇ.പി േപ്രാജക്ടിൽ ജോലിചെയ്യുന്നത്. എസ്.ആർ.യു സൈറ്റിൽ ട്രയൽ റൺ നടക്കുന്നതിനിടെ ഡിവൈഡ് കോക്കർ യൂനിറ്റിലേക്ക് പോകുന്ന എൽ.പി.ജി മെർക്യാപ്റ്റൻ ലൈനിലാണ് ചോർച്ച ഉണ്ടായത് എന്നാണ് സൂചന. തുടർന്ന് എൽ.പി.ജി ബോട്ട്ലിങ് പ്ലാൻറിെൻറ പ്രവർത്തനം നിർത്തിെവച്ചു. രാവിലെ മുതൽ ദുർഗന്ധം അനുഭവപ്പെട്ടിരുെന്നങ്കിലും എവിടെനിന്നാെണന്ന് തിരിച്ചറിഞ്ഞിരുന്നില്ല.12 ഒാടെ മഴ പെയ്തപ്പോൾ ദുർഗന്ധം ശക്തമായി. തൊഴിലാളികളിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അവരോട് കൂളിങ് ടവറിനു മുന്നിൽ ഒരുമിച്ചു കൂടാൻ നിർദേശിക്കുകയും എമർജൻസി ഗേറ്റ് വഴി പുറേത്തക്ക് വിടുകയുമായിരുന്നു. തൊഴിലാളികൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങിയത് നാട്ടുകാരിലും ആശങ്ക ഉണ്ടാക്കി. പുറത്തേക്ക് പോയ തൊഴിലാളി പ്രതാപന് (47) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിഫൈനറി ക്വാർട്ടേഴ്സിൽ താമസിക്കുന്ന തങ്കവേലു(71), സന്തോഷ്(68), നിത്യ(38) എന്നിവരെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലാക്കി. ദുർഗന്ധം 15 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കരിമുകൾ, കാണിനാട്, വടവുകോട്, പുത്തൻകുരിശ്, കോലഞ്ചേരി, കടയിരുപ്പ്, മഴുവന്നൂർ, പെരിങ്ങാല, പാടത്തിക്കര, പള്ളിക്കര പ്രദേശങ്ങളിൽ ശക്തമായ ദുർഗന്ധമുണ്ടായി. ഗ്യാസിെൻറ മണം രൂക്ഷമായതോടെ ആളുകൾ തൊട്ടടുത്ത വീടുകളിലേക്ക് വിളിച്ച് ചോദിച്ചു. ചില സ്കൂളുകളും ദുർഗന്ധത്തെ തുടർന്ന് നേരേത്ത വിട്ടതായും റിപ്പോർട്ടുണ്ട്. പലയിടത്തും സ്ത്രീകളിലുൾപ്പെടെ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ 29ന് റിഫൈനറിയിലെ വാതകചോർച്ചയെ തുടർന്ന് കുഴിക്കാട് ഗവ. സ്കൂളിലെ 31 ഓളം കുട്ടികൾക്കും രണ്ട് അധ്യാപകർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിലായിരുന്നു. എന്നാൽ, ഡിവൈഡ് കോക്കർ യൂനിറ്റിൽ ട്രയൽ നടക്കുന്നതിനാൽ പ്ലാൻറ്് ഷട്ട് ഡൗൺ ചെയ്യേണ്ടിവന്നതിനാലാണ് തൊഴിലാളികളെ മാറ്റിയതെന്നും വാതകചോർച്ച ഉണ്ടായിട്ടിെല്ലന്നും കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story