Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പച്ചാളം സ്വദേശി കൃഷ്ണകുമാറിനെയാണ് (55) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തി​െൻറ സമീപവാസിയായ കുട്ടിയെ മിഠായിയും മറ്റും നൽകി സൗഹൃദം സ്ഥാപിച്ച് സ്ഥാപനത്തിന് മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി ടീച്ചറോട് പറയുകയായിരുന്നു. ഇതോടെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ പ്രകാരം കേസെടുത്തു. സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാലി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സബ്ഇൻസ്പെക്ടർ ജോസഫ് സാജൻ, എസ്.െഎമാരായ സേവ്യർ, അരുൾ, സീനിയർ സിവിൽ പൊലീസ് സുധീർ ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story