Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:40 AM GMT Updated On
date_range 24 Jun 2017 9:40 AM GMTകള്ളനോട്ടടി: ബി.ജെ.പി സഹോദരങ്ങൾക്ക് ഒരുപോലെ ബന്ധമെന്ന് പൊലീസ്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സ്വന്തം വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച സംഭവത്തിൽ ബി.ജെ.പി നേതാക്കളായ സഹോദരങ്ങൾക്ക് ഒരുപോലെ ബന്ധമെന്ന് സൂചന. എന്നാൽ, ശ്രീനാരായണപുരം അഞ്ചാംപരുത്തിയിലെ വീട്ടിൽനിന്ന് െപാലീസ് പിടികൂടിയ ഏരാശ്ശേരി രാഗേഷിെൻറ മൊഴി പ്രകാരം അനിയനും ഒ.ബി.സി മോർച്ച കയ്പമംഗലം മണ്ഡലം സെക്രട്ടറിയുംകൂടിയായ ഏരാശ്ശേരി രാജീവ്(26) ആണ് സംഭവത്തിലെ പ്രധാനി. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരുന്നതേയുള്ളൂ. ഇതിനിടെ, അറസ്റ്റിലായ രാഗേഷിനെ കൊടുങ്ങല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാളെ വിശദ അന്വേഷണത്തിനായി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കള്ളനോട്ട് പ്രിൻറ് ചെയ്ത മുറിയിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ് രാജീവിേൻറതാണെന്നും രാഗേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. റെയ്ഡ് നടന്നപ്പോൾ വീട്ടിലില്ലാതിരുന്ന രാജീവ് മുങ്ങിയതായാണ് സൂചന. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായും സംശയിക്കുന്നു. ഇപ്പോൾ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. റെയ്ഡ് സമയത്ത് വീട്ടിൽനിന്ന് പ്രമാണങ്ങളും ചെക്കുകളും പിടിച്ചെടുത്ത സാഹചര്യത്തിൽ പ്രതികൾക്കെതിരെ കള്ളനോട്ട് പിടികൂടിയ കേസിന് പുറമെ കുബേര കേസും എടുത്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഇരുവരുടെയും സുഹൃത്തുക്കളായ ചിലർ വീടിെൻറ പരിസരത്ത് ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആർഭാടമായി ജീവിച്ചിരുന്ന സഹോദരങ്ങൾ ബി. ജെ.പിയുടെയും യുവമോർച്ചയുടെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇരുവർക്കും താേഴത്തട്ട് മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കളുമായും അടുപ്പമുള്ളതായും പറയപ്പെടുന്നു. സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ഫോേട്ടാകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ, ഒരു മാസത്തിന് മുമ്പുതന്നെ കള്ളനോട്ടടി സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയതായി സൂചനയുണ്ട്. ഒരാഴ്ച മുമ്പാണ് നോട്ടടി തുടങ്ങിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ചന്തകളിലും ലോട്ടറിക്കാർക്കും മറ്റുമാണ് നോട്ട് നൽകിയതെന്നാണ് പറയപ്പെടുന്നത്. ഇൗയിടെ ഇവർ ദരിദ്രരായ കുട്ടികൾക്ക് നടത്തിയ പുസ്തക വിതരണത്തിൽ പിരിവെടുത്ത പണത്തിന് പകരം െചലവഴിച്ചത് കള്ളനോട്ടാെണന്നും സംശയമുണ്ട്. ഇതും പൊലീസ് അന്വേഷിക്കും.
Next Story