Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനശാലക്കുനേരെ...

വായനശാലക്കുനേരെ ആക്രമണം: പ്രതിഷേധിച്ചു

text_fields
bookmark_border
കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലക്ക് നേരെയുണ്ടായ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ജനകീയസംഗമം നടത്തി. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കബീർ മേത്തർ അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം മോഹൻ, വി.കെ. ഷാജി, പി. തമ്പാൻ, കെ. ജാനകി, ടി.വി. രാജൻ എന്നിവർ സംസാരിച്ചു. പെൻഷൻ വിതരണോദ്ഘാടനം കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവിസ് സഹകരണ ബാങ്കി​െൻറ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, എം.ജി. ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ, ടി.ഐ. ശശി, സി.കെ. സലീംകുമാർ, പി. അശോകൻ എന്നിവർ സംസാരിച്ചു. EK EA 52 kadamkampilly.jpg --കാഞ്ഞൂർ കിഴക്കുംഭാഗം സർവിസ് സഹകരണ ബാങ്കി​െൻറ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു ട്രാൻസ്ഫോർമറുകളിൽ സുരക്ഷ വലയമില്ല: പ്രതിഷേധം ശക്തം കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറുകളിൽ സുരക്ഷ വലയങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം. ട്രാൻസ്ഫോർമറുകളിൽ സുരക്ഷ സംവിധാനം ഒരുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വർഷകാലം ആരംഭിച്ചതോടെ ശക്തമായ മിന്നലുണ്ടാകുമ്പോൾ ട്രാൻസ്ഫോമറുകളിൽനിന്നും പൊട്ടിത്തെറിയും പുകയും വരുന്നത് പതിവാണ്. ഭൂരിഭാഗം ട്രാൻസ്ഫോർമറുകളും റോഡിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. രണ്ട് വാഹനങ്ങൾ ഒരുമിച്ച് വന്നാൽ ട്രാൻസ്ഫോർമറിനോട് ചേർന്ന് പോകുന്നതുകൊണ്ട് അപകടങ്ങൾക്ക് സാധ്യതയുണ്ട്. ഒരു സുരക്ഷയുമില്ലാതെയാണ് ഫീസ് കാരിയറുകൾ െവച്ചിരിക്കുന്നത്. വിദ്യാർഥികളും മറ്റ് വഴിയാത്രികരും പേടിയോടെയാണ് ഇതി​െൻറ സമീപത്തുകൂടെ കടന്നുപോകുന്നത്. സമീപ പഞ്ചായത്തുകളിൽ ചെയ്തതുപോലെ കമ്പിവലയങ്ങൾ നിർമിച്ച് പൊതുനിരത്തുകളിൽ ജനങ്ങൾക്ക് പേടികൂടാതെ സഞ്ചരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. സ്റ്റീഫൻ, മണ്ഡലം പ്രസിഡൻറ് നെൽസൻ മാടവന, വിവിധ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ആവശ്യപ്പെട്ടു. EK KLDy 53 transfomar.jpg -മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിൽ റോഡരികിൽ നിൽക്കുന്ന ട്രാൻസ്ഫോർമർ EK EA 54 deva gouda.jpg കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തിയ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ശൃംഗേരി ശ്രീശാരദ പീഠാധിപതി സ്വാമി ഭാരതി തീർഥക്ക് കാഴ്ച സമർപ്പിക്കുന്നു
Show Full Article
TAGS:LOCAL NEWS
Next Story